Saturday, March 6, 2010

ലങ്കാവിയിലെ കാഴ്ചകള്‍(മലേഷ്യ)

കുലാലംപൂരിനു  വടക്ക് പടിഞ്ഞാറായി,ആന്ടമാന്‍ സീയില്‍   സ്ഥിതി ചെയ്യുന്ന ഒരു ദ്വീപ സമൂഹമാണ് ലങ്കാവി.99 ദ്വീപുകളടങ്ങിയ സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപാണ് 62000  പേര്‍ വസിക്കുന്ന ലങ്കാവി.അതി മനോഹരമായ ബീച്ചുകള്‍ ആണു ഇവിടത്തെ പ്രധാന ആകര്‍ഷണം.തെങ്ങും,നെല്ലും,കശുമാവും എല്ലാം നിറഞ്ഞു നില്ക്കുന്ന ഭൂ പ്രകൃതി  കേരളത്തെ ഓര്‍മിപ്പിക്കുന്നു.

ചേതോഹരമായ ലങ്കാവിയിലെ  കാഴ്ചകളില്‍ പ്രധാനപ്പെട്ടതാണ്,3200 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന മാന്‍ ഗ്രോവ് (കണ്ടല്‍ കാട്)ഫോറസ്റ്റും ,  അതിലൂടെയുള്ള ബോട്ട് യാത്രയും.ലങ്കാവിയിലെ പ്രധാന പട്ടണമായ കുവാ നഗരത്തില്‍ നിന്നും 22 കിമി അകലെയുള്ള താന്‍ജംഗ് റൂ എന്ന സ്ഥലത്തെ ചെറിയ  ജെട്ടിയില്‍ നിന്നുമാണ്,ഈ കാഴ്ചകള്‍ക്കായി,ബോട്ടില്‍ കയറേണ്ടത്.


താന്‍ജംഗ് റൂ ബോട്ട് ജെട്ടി

നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മാന്‍ ഗ്രോവ് ഫോറസ്റ്റ്,മനോഹരമായ ഒരു കാഴ്ചയാണ്.


       2004ലെ സുനാമി ദുരന്തത്തില്‍ നിന്നുംലങ്കാവിയെ രക്ഷിച്ചത്‌ ഈ കണ്ടല്‍
            ‍കാടുകളാണെന്നു വിശ്വസിക്കപ്പെടുന്നു.

   വിവിധ സസ്യ ,ജീവ ജാലങ്ങളുടെ ഒരു അമൂല്യ കലവറയാണ്,ഈ കണ്ടല്‍ കാടുകള്‍.




ഈ കാടുകളുടെ  പ്രാധാന്യം തിരിച്ചറിഞ്ഞു, നന്നായി സംരക്ഷിച്ചിരിക്കുന്നു..
ഇവിടത്തെ മറ്റൊരു പ്രധാന വിനോദമാണ്‌ ഈഗിള്‍ ഫീഡിംഗ്.

ഈഗിള്‍ ഫീഡിംഗ്

ബോട്ടില്‍ നിന്നും വെള്ളത്തിലെക്കെറിയുന്ന ഇറച്ചിക്കഷണങ്ങള്‍,കാട്ടില്‍ നിന്നു ഞൊടിയിടയില്‍ പറന്നെത്തുന്ന കഴുകന്മാര്‍ കൊത്തിയെടുക്കുന്നത് കൌതുകകരമായ
 കാഴ്ചയാണ്.
ലങ്കാവിയിലെ കാഴ്ചകള്‍ ഇവിടെ അവസാനിക്കുന്നില്ല.
ഇനിയും തുടരും.........

28 comments:

krishnakumar513 March 6, 2010 at 1:43 AM  

മലേഷ്യയിലെ ലങ്കാവി ദ്വീപിലെ,കണ്ടല്‍ കാ‍ടുകളുടെ ചില കാഴ്ചകള്‍. ഇനിയും കാഴ്ചകള്‍ ധാരാളം ......

siva // ശിവ March 6, 2010 at 5:57 AM  

മനോഹരമായ ചിത്രങ്ങള്‍.... അടുത്ത ഭാഗത്തിനായ് കാത്തിരിയ്ക്കുന്നു.

Unknown March 6, 2010 at 7:58 AM  

wow!!!!!
what magnificent photography.

സജി March 6, 2010 at 12:39 PM  

വളരെ നല്ല ചിത്രങ്ങള്‍. തിരഞ്ഞെടുത്തിരിക്കുന്ന ടെംപ്പോള്യ്റ്റും വളരെ നന്നായിരിക്കുന്നു...

Anil cheleri kumaran March 6, 2010 at 10:38 PM  

മനോഹരമായ ചിത്രങ്ങള്‍.

വീകെ March 7, 2010 at 11:48 AM  

ചിത്രങ്ങൾ അതിമനോഹരം...!!

krishnakumar513 March 7, 2010 at 8:25 PM  

ശിവ,മീര ,സജി,കുമാരന്‍,വീ കെ...നന്ദിയും സന്തോഷവും അറിയിക്കുന്നു.

നിരക്ഷരൻ March 7, 2010 at 8:27 PM  

ഈഗിള്‍ ഫീഡിങ്ങിന്റെ കുറച്ച് ക്ലോസപ്പ് പടങ്ങള്‍ കാണാന്‍ പറ്റിയിരുന്നെങ്കില്‍ !

കേരളത്തില്‍ പലയിടത്തും വെട്ടിനശിപ്പിക്കപ്പെട്ട കണ്ടല്‍ക്കാടുകളെ ഈ പോസ്റ്റ് ഓര്‍മ്മിപ്പിക്കുന്നു.

ramanika March 7, 2010 at 9:50 PM  
This comment has been removed by the author.
ramanika March 7, 2010 at 9:52 PM  

ലങ്കാവി is beautiful
so is your post!

ദൃശ്യ- INTIMATE STRANGER March 8, 2010 at 9:34 PM  

nice..nammalivide kandal kaadukal nashippikkunu..avarathu samrakshikkunnu..!!!
adutha post naayi kaathirikkunuu...

Typist | എഴുത്തുകാരി March 8, 2010 at 11:44 PM  

ഈഗിള്‍ ഫീഡിങ്ങ്. ആദ്യമായിട്ടു കേള്‍ക്കുകയാ.

kambarRm March 9, 2010 at 6:33 AM  

പ്രകൃതിക്ക്‌ കോട്ടം പറ്റാതെ എങ്ങെനെ ടൂറിസവും വികസനവും നടപ്പിൽ വരുത്താമെന്നുള്ള വളരെ പ്രാധാന്യമുള്ള ഒരു സന്ദേശം ഈ ചിത്രങ്ങളിൽ നമുക്ക്‌ വായിച്ചെടുക്കാം...
നല്ല മനോഹരമായ ദ്രശ്യങ്ങൾ..,
ഈഗിൾ ഫീഡിംഗ്‌ എന്നത്‌ ആദ്യമായി കേൾക്കുകയാണു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..,

ആര്‍ദ്ര ആസാദ് / Ardra Azad March 12, 2010 at 8:53 AM  

ചിത്രങ്ങള്‍ മനോഹരം....
വിവരണമൊരല്‍പ്പം കൂടിയാവട്ടെ....

jyo.mds March 14, 2010 at 8:00 AM  

മനോഹരമായ ചിത്രങ്ങളും വിവരണവും-വിവരണം കുറച്ചുകൂടിയാവാം.തുടരട്ടെ

Naseef U Areacode March 14, 2010 at 12:25 PM  

ലങ്കാവിയെ ഇപ്പോ കൂടുതല്‍ അടുത്തറിഞ്ഞു.. പുതിയ കുറച്ചു അറിവുകളും.. ചുരുങ്ങിയ വാക്കുകളില്‍ കാര്യം പറഞ്ഞിരിക്കുന്നു....
നന്നായിരിക്കുന്നു ...........

ഹരിതം March 15, 2010 at 5:22 AM  

മനോഹരം

OAB/ഒഎബി March 15, 2010 at 11:59 AM  

നമ്മള്‍ കണ്ട കാടുകളെല്ലാം നശിപ്പിക്കും
അവര്‍ കണ്ടല്‍ കാട് പോലും സംരക്ഷിക്കും.
അത് കൊണ്ട് തന്നെയാ സുനാമി പേടിച്ച് ആ വഴി വരാഞ്ഞത്.

krishnakumar513 March 15, 2010 at 8:23 PM  

നമ്മുടെ വികസനം കടലാസില്‍ മാത്രമാണു.വന നിയമം പറഞ്ഞ്, റോഡ് വികസനം വരെ തടസ്സപ്പെടുത്തും.ആ വര്‍ഷം തന്നെ, മലയിടിഞ്ഞ് ഇരട്ടി വനം നശിക്കും.മരങ്ങളുടെ കാശ്, കീശയിലേക്കും പോകും.

ഒരു നുറുങ്ങ് March 16, 2010 at 9:36 AM  

നല്ല്ല ചിത്രങ്ങള്‍..പരിസ്ഥിതി അവബോധം
നല്‍കുന്നവ..അവിടെ കണ്ടല്‍കാടുകള്‍ നോക്കൂ..!
ഇവിടെ കണ്ടാലും കൊണ്ടാലുമൊന്നും പഠിക്കൂല്ല!
ഇത് നമ്മുടെ സ്വന്തം നാട്,ദൈവത്തിന്‍റേതാണ്‍
എന്ന് ചില വിരുതന്മാര്‍ പറയുമെങ്കിലും.....!

പട്ടേപ്പാടം റാംജി March 16, 2010 at 10:09 AM  

ചിത്രങ്ങള്‍ കേമമായിരിക്കുന്നു.
ഈഗിൾ ഫീഡിംഗ്‌ ആദ്യമായി കേള്‍ക്കുന്നതാണ്.
ലങ്ക മനോഹരം തന്നെ.

Cm Shakeer March 17, 2010 at 6:40 AM  

നന്നായിരിക്കുന്നു കൃഷ്ണകുമാര്‍, ചിത്രങ്ങളും വിവരണങ്ങളും.
ചില ചിത്രങ്ങള്‍ കുറച്ചുകൂടി മിഴിവുള്ളതായിരുന്നെകില്‍ എന്ന് തോന്നിപ്പോയി.

Simil Mathew March 17, 2010 at 8:20 AM  

ഈ ബോട്ട് ജെട്ടി കണ്ടപ്പോള്‍ നമ്മുടെ എറണാകുളത്തെ ബോട്ട് ജെട്ടി ഓര്മ വന്നു... ഇത്രയും ക്ലീനായ ഒരു സ്ഥലം, ഇവിടെ ഉള്ളവര്‍ കണ്ടു പഠിക്കണം...

krishnakumar513 March 18, 2010 at 7:51 PM  

ഒരു നുറുങ്ങ് :നന്ദി,സന്തോഷം
പട്ടേപ്പാടം റാംജി :അഭിപ്രായത്തിനു നന്ദി ,പ്രോത്സാഹനത്തിനും
Cm Shakeer(ഗ്രാമീണം) :ശ്രമിക്കാം,ഷക്കീര്‍
Simil Mathew :വന്നതില്‍ സന്തോഷം,ഇനിയും കാണാം

ഗൗരിനാഥന്‍ March 24, 2010 at 3:24 AM  

ഇതു പോലെ ഒരുപാട് കണ്ടല്‍ വനങ്ങള്‍ നമുക്കുമുണ്ടായിരുന്നു..ഇപ്പോള്‍ അവ മൂനിലൊന്നായി കുറഞ്ഞിരിക്കാണ്..നല്ല പടങ്ങള്‍

krishnakumar513 March 27, 2010 at 8:30 AM  

ഗൗരിനാഥന്‍:വളരെ സന്തോഷം,ഇതുവഴി വന്നതില്‍.ഇനിയും കാണാം......

നിരക്ഷരൻ May 10, 2010 at 7:05 PM  

ഇതൊന്ന് നോക്കുമല്ലോ ?

Sulfikar Manalvayal May 29, 2010 at 4:02 AM  

വിവരണം കുറച്ചു കൂടെ ആവാമായിരുന്നെന്നു തോന്നി. അങ്ങോട്ടേക്കുള്ള വഴി അടക്കം.
ചിത്രങ്ങള്‍ നന്നായി.

Followers

ജാലകം
chintha.com

About Me

My photo
a travel enthusiast who enjoys humour

About This Blog

സഞ്ചാരത്തിനിടയിലെ ചില കാഴ്ചകള്‍;ചിത്രീകരണ മികവ് തുലോം കമ്മി .അത്ര മാത്രം

FEEDJIT Live Traffic Feed

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP