ഉണ്ണിയപ്പം-ഒരു വയനാടന്‍ പെരുമ
അടുത്തയിടെ വയനാട്ടിലൂടെ യാത്ര ചെയ്തപ്പോള്‍ ,മാനന്തവാടിക്കടുത്തുള്ള കാട്ടിക്കുളം എന്ന സ്ഥലം കഴിഞ്ഞ് തെറ്റ് റോഡ് എന്ന കൌതുകകരമായ പേരുള്ള ജംഗ്ഷന്‍ കാണാനിടയായി.
തെറ്റ് റോഡ് ജംഗ്ഷന്‍
റോഡുകള്‍ തിരുനെല്ലിക്കും,വീരാജ്പേട്ടിനും തിരിയുന്ന ആ ജംഗ്ഷനില്‍ സഞ്ചാരികള്‍ക്കു പലപ്പോഴും വഴി തെറ്റാറുള്ളത് കൊണ്ടാണത്രെ,തെറ്റ് റോഡ് എന്ന് പേര് വന്നത്!വനമദ്ധ്യത്തിലുള്ള ആ ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന ചെറിയ ഒരു ചായക്കടയാണ് ജംഗിള്‍ വ്യു.
ജംഗിള്‍ വ്യു റ്റീ ഷോപ്പ്
തിരുനെല്ലി ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടകര്‍ക്കായി, വളരെയേറേ വര്‍ഷങ്ങള്‍ക്കു മുന്‍പ്,തുടങ്ങിയതാണീ ചായക്കട.ഉണ്ണിയപ്പം,ഇഡ്ഡലി,സംഭാരം എന്നിവ മാത്രമാണ് ഇവിടെ ലഭിക്കുന്ന വിഭവങ്ങള്‍.അതില്‍ ഉണ്ണിയപ്പം ഏറെ പ്രശസ്തമാണ്.കുതിര്‍ത്ത അരി ,മരത്തിന്റെ ഉരലില്‍ പൊടിക്കുന്നതോടെയാണ് ഉണ്ണിയപ്പത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നത്.ഏറെ കടുപ്പമുള്ള പുളിമരത്തിന്റെ, നടുഭാഗം തുരന്നതാണീ ഉരല്‍.
പുളിമരത്തിന്റെ ഉരല്‍
അതില്‍ പ്ലാവിന്‍ തടി കൊണ്ടുള്ള ഉലക്ക യന്ത്ര സഹായത്താല്‍ പ്രവര്‍ത്തിപ്പിച്ച് ,അരി പൊടിക്കുന്നു.യന്ത്രവല്‍ക്കൃത ഉലക്ക
ഈ അരിമാവ്, പഴവും രഹസ്യമായി സൂക്ഷിക്കുന്ന ചില ചേരുവകളും ചേര്‍ത്ത്,അപ്പക്കാരയില്‍ ഒഴിച്ച്, വിറകടുപ്പില്‍ ചുട്ടെടുക്കുന്നു. നാവില്‍ വച്ചാല്‍ അലിഞ്ഞു പോകുന്നത്ര മൃദുലമായ ഉണ്ണിയപ്പം എത്ര കഴിച്ചാലും മതിവരില്ല.
കട ഉടമ കുട്ടേട്ടന്‍
അപ്പംവാങ്ങാനെത്തിയവരുടെ തിരക്ക്
ഇങ്ങനെ,ഒരു ദിവസം മൂവായിരത്തോളം അപ്പം ഉണ്ടാക്കുന്നുവെന്ന് കട ഉടമയായ കുട്ടേട്ടന്‍ പറഞ്ഞു.അദ്ദേഹത്തിന്റെ പുത്രന്മാരും ഇതില്‍ സഹായിക്കുന്നു.
39 comments:
ഒാൺ ലൈൻ പർചേസ് ഉണ്ടോ?
വേറിട്ട കാഴ്ചകള്‍.മരം തുരന്നെടുത്ത ഉരലിലൂടെ രൂപപ്പെട്ട ആ ഉണ്ണിയപ്പം ആളു ചില്ലറക്കാരനാവില്ലെന്നാദ്യമേ തോന്നി.:)
ആ ഉണ്ണിയപ്പം കാണുമ്പോള്‍ തന്നെ ഉണ്ട് ഒരു ഗാംഭീര്യം!
അപ്പോ എന്നാ ഇങ്ങോട്ടേക്ക് ഒരു കൊട്ട പാർസൽ??
നാളെ തന്നെ വയനാട്ടിലേക്ക്, ഇനി ഉണ്ണിഅപ്പം തിന്നിട്ടേ ബാകിയുള്ളൂ.. പടം കണ്ട് അത്രക്ക് കൊതിച്ചു
രണ്ടുകൊല്ലം മുന്‍പ് ഞാനും പോയിരുന്നു തിരുനെല്ലി തീര്‍ഥാടനതിനു..
പക്ഷേ, ഈ പോസ്റ്റില്‍ പറഞ്ഞ ചായക്കടയും ജങ്ങ്ഷനുമൊന്നും ശ്രദ്ധയില്‍ പെട്ടിരുന്നില്ല..
ഇപ്പോള്‍ വലിയ നഷ്ടബോധം തോന്നുന്നു...
നല്ലൊരു വിവരണം.. ഫൊട്ടോസ് കലക്കി..
വളവുകള്‍ തിരിയുന്നതിന് ഞങ്ങളുടെ നാട്ടിലൊക്കെ അങ്ങോട്ട് തെറ്റണം എന്ന് പറയാറുണ്ട്. അതു പോലെയാണോ തെറ്റ് റോഡ് എന്ന പേരുണ്ടായത്. ഉണ്ണിയപ്പം ഏഷ്യാനെറ്റിലൊക്കെ വന്ന് പ്രശസ്തമായ കടയാണ്. അതിന്റെ പടം ഇട്ടതില്‍ നന്ദി.
ഉണ്ണിയപ്പം സ്വാദ് നോക്കാനെത്തിയ എല്ലാവര്‍ക്കും നന്ദി.
kollam unniyappam kaanumbol vaayil vellapokkam vannoo ennoru samshayam
ശരിക്കും ആസ്വദിച്ചു.... ഉണ്ണിയപ്പം തിന്നാന്‍ ഒരൂസം പോണം.....
എന്തായാലും ഒന്ന് പോണം.
ഉണ്ണിയപ്പം തിന്ന് നോക്കാതെ പറ്റില്ലല്ലോ.
very interesting ! ഇത്തരം അസാധാരണ കാഴ്ചകളും വിശേഷങ്ങളും ഇനിയും പ്രതീക്ഷിക്കുന്നു ..
ആശംസകള്‍
ഇതൊരു പുതിയ അറിവുതന്നെ. പക്ഷെ ഉണ്ണിയപ്പത്തിന്റെ ഫോട്ടോ കാണിച്ച് കൊതിപ്പിച്ചതും ആദ്യമായിട്ട് വന്നിട്ട് ഒരു ഉണ്ണിയപ്പം പോലും തരാതെ പറഞ്ഞയക്കുന്നതും തീരെ ശരിയല്ലാട്ടോ.. :)
DK: : സംഗതി കിടിലനാണ്,വന്നതില്‍ സന്തോഷം ഡികെ
kaanaamarayathu:നല്ല രസകരമായ യത്രയാണ്,നന്നായി ആസ്വദിക്കൂ.
പട്ടേപ്പാടം റാംജി :തീര്‍ച്ചയായും പോകണം ചേട്ടാ..
Rainbow :വന്നതിനും,അഭിപ്രയം
പറഞ്ഞതിനും നന്ദി..
Vayadi :ഒരു ദിവസം അവിടെയൊക്കെ പോകൂ,നല്ല കാഴ്ചകളും ഉണ്ട്.വന്നതിന് നന്ദി...
എന്റെ ദൈവമേ...ഒത്തിരി തവണ വയനാട്ടിലേക്ക് പോയി വന്നതാ ഞാൻ ..എന്നിട്ടും ഈ ഉണ്ണിയപ്പക്കട ഞാൻ കണ്ടില്ലല്ലോ..ഏതായാലും ഇനി നാട്ടിൽ ചെന്നിട്ട് ആ ഉണ്ണിയപ്പക്കട കണ്ട് പിടിച്ചിട്ട് തന്നെ ബാക്കി കാര്യം..,
ഫോട്ടോസും വിവരണവും കലക്കീട്ടോ..
(ഏഷ്യാനെറ്റിൽ ഏതോ ഒരു പ്രോഗ്രാമിൽ ഈ കടയെക്കുറിച്ചുള്ള റിപ്പോർട്ട് കണ്ടതായി ഓർക്കുന്നു..)
സൂചിപ്പാറയും കുറുവാദ്വീപിലും എടക്കലും പോയിട്ടുണ്ടെങ്കിലും ഈ വഴിപോയിട്ടില്ല .
ഉണ്ണിയപ്പം കൊതിപ്പിക്കുന്നൂ .നല്ല ഫോട്ടോകള്‍ .
കമ്പർ :ഇനി തീര്‍ച്ചയായും പോകണം
കേട്ടോ
ജീവി കരിവെള്ളൂര്‍:വളരെ സന്തോഷം ഈ വഴി
വന്നതില്‍.
കണ്ടപ്പോഴേ വായില്‍ വെള്ളമായി...അപ്പൊ തെറ്റ് റോഡ് വഴി തെറ്റാതെ കുട്ടേട്ടന്‍റെ ചായക്കട വരെ ഒന്ന് പോണമല്ലോ...!!
ഇനിയും യാത്രകള്‍ തുടരട്ടെ..
ഉണ്ണിയപ്പം കലക്കൻ...ട്ടൊ...
അതും യന്ത്രവൽകൃത ഉണ്ണിയപ്പം....!!
ആശംസകൾ....
തിരുനെല്ലിയില്‍ പോയിട്ടില്ല ഇതുവരെ. ഇനി എന്നെങ്കിലും പോയാല്‍ എന്തായാലും ആ കടയില്‍ കയറി ഉണ്ണിയപ്പം വാങ്ങണം. ഉണ്ടാക്കിവച്ചിരിക്കുന്നതു കണ്ടിട്ടു കൊതിയാവുന്നു. യന്ത്രസഹായത്താലുള്ള ഉലക്ക, അതു കൊള്ളാല്ലോ!
കണ്ടിട്ട് കൊതിയായി
വരയും വരിയും : സിബു നൂറനാട്:വഴി തെറ്റാതെ അവിടെ എത്തണം കേട്ടോ
വീ കെ;ഇനി നാട്ടില്‍ വരുമ്പോള്‍പോകാമല്ലൊ
Typist | എഴുത്തുകാരി :പോകേണ്ട സ്ഥലമാണ് ചേച്ചി അവിടം.
jyo:ഇനി നാട്ടില്‍ വരുമ്പൊള്‍ ഒരു യാത്ര അങ്ങോടാവട്ടെ
സഞ്ചാരം പരിപാടി കണ്ടപോലെ പ്രതീതി
നൈസ്. പലപോഴും പോകുന്ന വഴി ആണ്, ഇത് വരെ ഉണ്ണിയപ്പം അവിടെ നിന്ന് തിന്നാന്‍ പറ്റിയിട്ടില്ല.
ഒരു കാര്യം കൂടെ : ആ അപ്പപ്പ പാറ എന്ന സ്ഥലത്ത് ആണ് പണ്ട് നക്ഷ്സല് വര്‍ഗിസിനെ വെടി വെച്ച് പിടിച്ചത്/കൊന്നത്.
മാനന്തവാടിയിലെ തേക്കിന്തോട്ടങ്ങളിൽ ഇടക്ക് അലയാറുണ്ട്. പക്ഷെ തിരുനെല്ലി കാണുവാൻ ഭാഗ്യം നഹി.
ഇനി പോകണം, ഒപ്പം ഉണ്ണിയപ്പത്തിനെ ഒരു കൈ നോക്കുകയും വേണം.
എല്ലാവർക്കും എന്റെ വിഷുദിനാശംസകൾ
ലണ്ടനില്‍ ഇരുന്നു ഈ ഫോട്ടോ കാണുമ്പോള്‍ ഉള്ള വിഷമം പറയണ്ടല്ലോ ?നല്ല ബ്ലോഗ് കേട്ടോ ..ഇനിയും ഇതുപോലെ ഉള്ള ബ്ലോഗ്സ് കാണാന്‍ ഇത് വഴി വരാം .ആശംസകള്‍ ....
എറക്കാടൻ / Erakkadan:വളരെ നന്ദി
Captain Haddock :നന്ദി ക്യപ്റ്റന്‍,ഇനി അതു കൂടി ഒന്ന് കാണണം.
സുല്‍ത്താന്‍:സന്തോഷം,ഇനിയും വരുമല്ലോ?
സിയ:വന്നതില്‍ സന്തോഷം.നാട്ടുകാരായത് കൊണ്ട് വീണ്ടും കാണാം.
എന്റമ്മോ വായില്‍ കപ്പലോടിക്കാം.അതി മനോഹരം.
ഉണ്ണിയപ്പം കണ്ടപ്പോൽ വായിൽ വെള്ളം കയറി..
ഉണ്ണിയപ്പ ചരിതം കേമായി. പല പ്രാവശ്യം ആ വഴിക്ക് പോകുകയും ഉണ്ണീയപ്പം വാങ്ങി അകത്താക്കുകയും ചെയ്തിട്ടുണ്ട്. ആ വഴി പോകുന്ന ടൂറിസ്റ്റ് ബസ്സുകളൊക്കെ അവിടെ നിര്‍ത്തി യാത്രക്കാര്‍ ഉണ്ണിയപ്പം വാങ്ങാറുണ്ട്.
ഈ 'തെറ്റ് റോഡിലേക്ക്'തെറ്റി വന്നതാ. മുന്‍പേ വരേണ്ടതായിരുന്നു. ഈ ഉണ്ണിയപ്പം ഒന്ന് തിന്നിട്ടു തന്നെ കാര്യം.
അപ്പപുരാണം കൊള്ളാല്ലോ..!
..
പുരാണത്തേക്കാള്‍ അനുഭവവേദ്യമായത് ചിത്രങ്ങളാണ്. കാലത്തിന്‍ യവനികയ്ക്ക് പിന്നില്‍ മറഞ്ഞ നാടിന്റെ നന്മയുടെ പല മുഖങ്ങളും കാണാം അതില്‍..
..
ഒരിക്കല്‍ക്കൂടി സഞ്ചാരിക്ക് ആശംസകള്‍
തുടരുക തുടരുക..
..
ശാന്ത കാവുമ്പായി:നന്ദി,ടീച്ചര്‍..
ഉമ്മുഅമ്മാർ :കൊതിച്ചിരിക്കണ്ട,ഒന്നു പോകൂ അവിടെ
നിരക്ഷരന്‍ :മനോജ് പോകാത്ത സ്ഥലങ്ങള്‍ കണ്ട് പിടിക്കുക എന്നു പറഞ്ഞാല്‍ തന്നെ അത് ഒരു ഒന്നൊന്നര പണിയാണു
ഇസ്മായില്‍ കുറുമ്പടി ( തണല്‍);ഇനി വഴി തെറ്റാതെ സ്ഥിരമായി വരാമല്ലോ!!
A.FAISAL:നന്ദി,ഫൈസല്‍
രവി :ആദ്യ സന്ദര്‍ശനത്തിനു നന്ദി,ഇനിയും കാണാം
ഉണ്ണിയപ്പം എന്റെ ഒരു വീക്നെസ്സാാണേ :)
നന്നായി. കൊതിപ്പിച്ചുകളഞ്ഞു!!!
Post a Comment