പാലക്കാട് ജില്ല-ഷൊര്‍ണ്ണൂര്‍ കവളപ്പാറ കൊട്ടാരം
അടുത്തയിടെ ഷൊര്‍ണൂര്‍ വഴി യാത്ര ചെയ്തപ്പോഴാണ് കവളപ്പാറ കൊട്ടാരത്തെ കുറിച്ച് ഓര്‍മ്മ വന്നത്.ഒന്ന് കണ്ടിട്ട് പോകാമെന്ന് തീരുമാനിച്ചു.പക്ഷെ ക്യാമറ കയ്യില്‍ കരുതിയിട്ടില്ല.മൊബൈല്‍ ക്യാമറയില്‍ കിട്ടുന്നതാകട്ടെ എന്ന് വിചാരിച്ചു കാര്‍ ആ വഴിയിലേക്ക് തിരിച്ചു.ടൌണില്‍ നിന്നും ഏകദേശം മൂന്നു കി മി പാലക്കാട് റോഡില്‍ യാത്ര ചെയ്‌താല്‍ കൊട്ടാരത്തിലെത്താം.
കൊല്ലിനും കൊലക്കും അധികാരമുണ്ടായിരുന്ന മൂപ്പില്‍ നായരുടെ ഉടമസ്ഥതിയിലുള്ള കവളപ്പാറ കൊട്ടാരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പരമ ദയനീയമാണ്.
പിന്‍ ഭാഗം
മുന്‍ വശത്തുനിന്നുമുള്ള ദൃശ്യം
96 ഗ്രാമങ്ങളുടെ അധിപനായിരുന്ന മൂപ്പില്‍ നായര്‍ക്കു അളവറ്റ വസ്തു വകകള്‍ തന്റെ അധീനതയിലുണ്ടായിരുന്നു.മണ്ണാര്‍ക്കാട് പ്രദേശമാകെ ഈ കുടുംബതിന്റെതായിരുന്നുവത്രേ.1960 -കളിലെ വ്യവഹാരങ്ങളില്‍ കുടുങ്ങി പഴയ കൊട്ടാരക്കെട്ടു ഇപ്പോള്‍ റിസീവര്‍ ഭരണത്തിലാണ്.ഏതാണ്ട് പൂര്‍ണ്ണമായും നശിക്കാറായ പ്രധാന എടുപ്പും,ഗതകാല സ്മരണകള്‍ പേറി നില്‍ക്കുന്ന വലിയ ഊട്ടുപുരയും ,തകര്‍ന്നു കിടക്കുന്ന സര്‍പ്പക്കാവും ആണ് ഇവിടെ അവശേഷിക്കുന്നവയില്‍ മുഖ്യം.നാലുകെട്ട്
ഊട്ടുപുര
കുളപ്പുരയും കിടങ്ങും
വിശാലമായ മുന്‍ ഭാഗം
സര്‍പ്പക്കാവ്
ക്ഷേത്രം
തകര്‍ന്നു തുടങ്ങിയ നാലുകെട്ടും,കുളപ്പുര മാളികയും ഇതോടൊപ്പമുണ്ട്.വിശാലമായ പറമ്പും.ക്ഷേത്രം , വലിയ പരിക്കുകളില്ലാതെ നിലകൊള്ളുന്നു.കൊട്ടാരക്കെട്ടിന്റെ പുനരുദ്ധാരണത്തിനായി,സംസ്ഥാന പുരാവസ്തു വകുപ്പ് ചില പദ്ധതികള്‍ തയ്യാറാക്കി എന്ന് കേട്ടിരുന്നുവെങ്കിലും ,അവയൊന്നും ഇത് വരെ യാഥാര്‍ത്ഥ്യമായിട്ടില്ല.
23 comments:
മൊബൈല്‍ ക്യാമറയിലെ ചിത്രങ്ങള്‍ക്കു വ്യക്തത കുറവുണ്ട്.
ഇതൊക്കെ നശിച്ചുപോകാതിരിക്കാന്‍ ഇനിയെങ്കിലും എന്തെങ്കിലും ചെയ്തിരുന്നെങ്കില്‍ ...
എനിക്കും ഷമിനും വളരെ ഇഷ്ട്ടമുള്ള ഒരു കാര്യം ആണ് കൊട്ടാരക്കെട്ടുകളില്‍ കൂടി നടക്കുന്നത് ..ഈ ഫോട്ടോ എല്ലാം കണ്ടപ്പോള്‍ ഇതൊക്കെ നശിച്ചു പോകുന്ന വിഷമവും ...ഷാമിന്‍ എപ്പോളും പറയും ഒരു കൊച്ചു കൊട്ടാരം വാങ്ങാന്‍ ആണ് ആളുടെ മനസിലെ ആശയും .(നടന്നത് തന്നെ ) .ഈ പോസ്റ്റ് നും ആ ഫോട്ടോയും എല്ലാം കൂടി കൊള്ളാം ട്ടോ ...കൃഷ്ണ കുമാര്‍ ടെ ബ്ലോഗ്സ് തപ്പി വരണം അല്ലോ ?ഫോള്ലോവേര്‍ അത് ഒന്നും കാണുനില്ലല്ലോ ?
മാഷേ ഇതിപ്പോള്‍ ഇങ്ങനെ തുറന്ന് കിടക്കുകയാണോ ? ആര്‍ക്ക് വേണമെങ്കിലും കയറി കാണാമോ ? അതോ ആരെങ്കിലും വഴിയാണോ അകത്ത് കയറിയത് ? എനിക്കൊന്ന് പോകണം അവിടെ. ആ വഴി മറ്റൊരു യാത്രയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ തരാമോ ? കിടപ്പ് കണ്ടിട്ട് സഹിക്കുന്നില്ല. ആരെങ്കിലും ഹെറിറ്റേജ് ടൂറിസം എന്ന പേരിലെങ്കിലും ശരിയാക്കി എടുത്തിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു.
പോസ്റ്റിന് നന്ദി. മൊബൈല്‍ ക്യാമറയിലായാലും കൊട്ടാരത്തിന്റെ തകര്‍ച്ചയുടെ ആഘാതം ശരിക്കങ്ങ് ഏല്‍ക്കുന്നുണ്ട്.
കൊള്ളാം
അടുത്ത നാടാ എന്നിട്ടും കാണാന്‍ പറ്റിയിട്ടില്ല.!! കാണണം എന്നുണ്ട്
തകര്‍ന്നുപൊകുന്ന നമ്മുടെ സംസ്ക്കാരത്തനിമയുടെ ശേഷിപ്പുകള്‍ കാണുമ്പോള്‍ വേദന വിങ്ങുന്നു.
സുന്ദരമായ കാഴ്ചകളോടെ വിവരിച്ചു നല്‍കിയ പൊസ്റ്റ് ഏറെ ഇഷ്ടപ്പെട്ടു.
പഴമയുടെ ചില തിരുശേഷിപ്പുകള്‍. ഇങ്ങനെയുള്ള കാഴ്ചകള്‍ ഇനിയും പോരട്ടെ
കഷ്ടം; ഇതെല്ലാം നശിച്ചു പോകുമല്ലോ!
Typist | എഴുത്തുകാരി:സാംസ്കാരിക മന്ത്രി ആവര്‍ ത്തിച്ച് പ്രഖ്യാപനം നടത്തുന്നുണ്ട്.ശരിയാക്കുമായിരിക്കും ചേച്ചീ
siya:വള്ളുവനാടന്‍ ഭാഗങ്ങളില്‍ കൊട്ടാരത്തിന്റെ മട്ടിലുള്ള കെട്ടിടങ്ങള്‍ ഇപ്പോഴും ലഭിക്കും .ഒരെണ്ണം വാങ്ങൂ. ഫോ ളോവര്‍ ഗാഡ്ജറ്റ് ദേ ഇപ്പോള്‍ ഉണ്ട്.
ഒഴാക്കന്‍: ഈ വഴി വന്നതില്‍ സന്തോഷം,ഇനിയും കാണാം.
നിരക്ഷരന്‍ :വളരെ സന്തോഷം,അപ്പോള്‍ കാണാം ഹംസ :ഈ വഴി ആദ്യമാണെന്ന് തോന്നുന്നു,നന്ദി കേട്ടോ പട്ടേപ്പാടം റാംജി:ഇനിയും ഇതു പോലുള്ള എത്രയോ ശേഷിപ്പുകള്‍ ഉണ്ട് സര്‍ .കുറെയൊക്കെ ശരിയാകുമെന്ന് പ്രതീക്ഷിക്കാം. വഷളന്‍ | Vashalan :ഓരോന്നോരോന്നായി തട്ടാം.(ഇല്ലെങ്കില്‍ സ്റ്റോക്ക് പെട്ടെന്ന് തീരും!! ) കാഴ്ചകൾ ;നമ്മുടെ നാടിന്റെ ഗതി ഇതു തന്നെയാണല്ലൊ,ഏത് കാര്യത്തിലും.വിവാദം മാത്രം ബാക്കി.
മോബൈൽ ചിത്രമാണെങ്കിലും നന്നായിട്ടുണ്ട്...
എങ്കിലും അതിന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ ഒരു വിഷമം..
ആശംസകൾ....
കേരളത്തനിമ നിറഞ്ഞ ഈ പൈതൃകസ്വത്തുകള്‍ നശിക്കാതിരിക്കട്ടേ. ചിത്രങ്ങള്‍ മൊബൈലില്‍ എടുത്തതാണെങ്കിലും മിഴിവാര്‍ന്നതാണ്.
വീണ്ടും വന്നു.കാഴ്ച കാണാന്‍.
ഗീത :നമ്മുടെയെല്ലാം ആഗ്രഹം പോലെ ഇവയെല്ലാം പുനരുദ്ധരിക്കപ്പെടട്ടെ.ഈ വഴി വന്നതില്‍ സന്തോഷം ശാന്ത കാവുമ്പായി :വീണ്ടും വന്നതില്‍ വളരെ സന്തോഷം.ഇനിയും കാണാം
കഷ്ടം തോന്നി-നമുടെ അഭിമാനമായ ഇന്നലേയുടെ പ്രതീകങ്ങള്‍ ഇങ്ങിനെ ജീര്‍ണ്ണിച്ച നിലയില്‍.പുനരുദ്ധാരണം നടക്കുമെന്നാശിക്കുന്നു.
ഈ കൊട്ടാരക്കെട്ടില്‍ എത്രയെത്ര മനുഷ്യര്‍ ജീവിച്ചു-മരിച്ചു കാണുമല്ലേ? ആള്‍ താമസമില്ലാതെ അനാഥമായി കിടക്കുന്ന ആ കൊട്ടാരം കണ്ടപ്പോള്‍ വിഷമം തോന്നി. ആ പഴയ ഊട്ടുപുര എത്രപേരെ ഊട്ടിക്കാണൂം.. പഴമകള്‍ നമുക്കന്യമായി കൊണ്ടിരിക്കുന്നു. നഷ്ടബോധം തോന്നുന്നു..
കൊട്ടാരത്തിന്റെ അവസ്ഥ ദയനീയം തന്നെ. തായ് വഴിയിലുള്ളവരെ പ്പറ്റി എന്തെങ്കിലും അറിയാമോ? കൂടുതല്‍ മോശമാകുന്നതിനു മുന്‍പ് സാംസ്കാരിക വകുപ്പോ മറ്റോ എന്തെങ്കിലും ചെയ്തെങ്കില്‍ എന്ന് ആശിക്കുന്നു. പോസ്റ്റിനു വളരെ നന്ദി.
regards..
മൊബൈല്‍ ക്യാമറ ആണെങ്കിലും നല്ല ക്ലാരിറ്റി ഉണ്ട്..
യാതൊരു സംരക്ഷണവും ഇല്ലാതെ തന്നെ ഇത് ഇങ്ങനെ നിന്ന് പോവുന്നു!!
നന്നായിരിക്കുന്നു കൃഷ്ണകുമാര്‍...
കളവപ്പാറ കൊട്ടാരം... ചിത്രത്തിനും വിവരങ്ങള്‍ക്കും നന്ദി !!! ആ സര്‍പ്പക്കാവ് കൊള്ളാലോ.
കൃഷ്ണകുമാര്‍, താന്‍ ആളൊരു ഭാഗ്യവാന്‍ ആണ്. ഈ ലോകം മുഴുവന്‍ ചുറ്റി നടന്ന് ഇതെല്ലാം കാണാന്‍ പറ്റുന്നുണ്ടല്ലോ! സിംഗപ്പൂര്‍ ഫ്ലയര്‍, ഫോട്ടോകളും വിവരണങ്ങളും നന്നായിട്ടുണ്ട്. പക്ഷെ എനിക്ക്, കവളപ്പാറ കൊട്ടാരവും പരിസര കാഴ്ചകളുമാണ് കൂടുതല്‍ ഇഷ്ട്ടപ്പെട്ടത്. ഇനിയും യാത്രാ വിവരണങ്ങള്‍ എഴുതണം. നേരിട്ട് പോയിക്കാണാന്‍ പറ്റാത്തവര്‍ക്ക് ബ്ലോഗില്‍ക്കൂടിയെങ്കിലും ആസ്വദിക്കാമല്ലോ.
പൈതൃക സ്‌മാരകങ്ങളോട് നമുക്ക് പണ്ടേ മമതയില്ല. ദേശമംഗലം മനയും, പൂമുള്ളി മനയും പോലുള്ള കേരളീയവാസ്‌തുമാതൃകകള്‍ ഓര്‍മ്മയില്‍ മാത്രമായി. മറയൂരെ മുനിയറകള്‍ അലക്കുകല്ലിന് വേണ്ടി കൊണ്ടുപോയിരുന്ന കഥ പറഞ്ഞുകേട്ടിട്ടുണ്ട്. സംസ്ഥാന പുരാവസ്‌തുവകുപ്പും ടൂറിസം വകുപ്പും ചേര്‍ന്ന് ശേഷിക്കുന്ന സ്‌മാരകങ്ങളെങ്കിലും നിലനിര്‍ത്തിയിരുന്നെങ്കില്‍....
ആദ്യകമന്റ് ഇട്ടതിനുശേഷം നേരിട്ട് പോയി കണ്ടു. സങ്കടം വന്നു :(
Post a Comment