മലപ്പുറം ജില്ലയിലെ ലോകകപ്പ് കാഴ്ചകള്‍
കഴിഞ്ഞ ദിവസം കോട്ടക്കല്‍ നിന്നും,മലപ്പുറം വഴി നിലമ്പൂര്‍ വരെ പോയപ്പോഴാണ് മലബാറുകാരുടെ ഫുട്ബോള്‍ കമ്പത്തിന്റെ ഒരു ഏകദേശ ചിത്രം പിടി കിട്ടിയത്. എറണാകുളം ജില്ലക്കാരനായ എനിക്ക് അന്യമായ ഒരു ഫുട്ബോള്‍ സംസ്കാരം ആണ് അവിടെ കാണാന്‍ കഴിഞ്ഞത്.
ബ്രസീല്‍ ബ്രസീല്‍ എല്ലാം ബ്രസീല്‍ മയം.
അര്‍ജന്റീനയും മോശമല്ല
സ്പെയിനിനും ആളുണ്ടേ!!
ഫ്രാന്‍സ് ഫാന്‍സും മോശക്കാരല്ല
മതിലിന്റെ മുകളിലെല്ലാം ഫ്ലക്സ് ബോര്‍ഡുകള്‍ .ബോര്‍ഡിലെ വാചക കസര്‍ത്തുകളും,വെല്ലുവിളികളും ആരാധനയുടെ ആഴം വ്യക്തമാക്കുന്നു. ഓട്ടോ റിക്ഷയുടെ പുറകില്‍ വരെ ഫുട് ബോള്‍ വാഗ്വാദങ്ങള്‍ ആണ്.ലോക കപ്പു വിശേഷം പിന്നില്‍ എഴുതിയിരിക്കുന്ന ഒരു ഓട്ടോ യുടെ പുറകെ ഞാന്‍ വച്ച് പിടിച്ചു.അത് നിര്‍ത്തിയ തക്കത്തിന് ഒരു ചിത്രവുമെടുത്തു.രസകരമായ പിന്‍ കുറിപ്പ് ഒന്ന് വായിച്ചു നോക്കൂ.
ആയിരം മെസ്സിക്ക് അര കക്കാ!!!
റോഡിനു കുറുകെ വിവിധ രാജ്യങ്ങളുടെ പതാക വലിച്ചു കെട്ടിയിരിക്കുന്നു.ബ്രസീല്‍ ,അര്‍ജന്റീന ,ഇംഗ്ലണ്ട്,സ്പെയിന്‍ തുടങ്ങിയവരെല്ലാം ആ കൂട്ടത്തിലുണ്ട്.
വിവിധ രാജ്യങ്ങളുടെ പതാകകള്‍
ചെറിയ ചെറിയ കവലകളില്‍ എല്ലാം ,സായാഹ്നങ്ങളില്‍ ലോക കപ്പു ചര്‍ച്ചകള്‍ മാത്രം.
മലപ്പുറം പട്ടണത്തിനു അടുത്തുള്ള ഒരു ചെറുഗ്രാമത്തിലെ ചായക്കടയില്‍ വൈകുന്നേരം കയറിയ ഞാന്‍ അങ്ങിനെയുള്ള രസകരമായ ഒരു ചര്‍ച്ചക്ക് സാക്ഷിയായി.കടയുടമയായ ഖാദര്‍ ഒരു തീവ്ര ബ്രസീല്‍ അനുഭാവിയാണ്.കടയിലെ പതിവുകാരായ ഉസ്മാന്‍ ,ഷംസു ,കിരണ്‍ തുടങ്ങിയവര്‍ അര്‍ജന്റീനയുടെ കടുത്ത ആരാധകരും.പന്തയത്തിന്റെ ഇനമായിരുന്നു വിഷയം.തല മൊട്ടയടിക്കല്‍ ,ഒരു മാസത്തെ സൌജന്യ ഭക്ഷണം എന്നിവ എല്ലാം പന്തയ വിഭവങ്ങളായി രംഗത്തെത്തിയെങ്കിലും ,താരമായി മാറിയത് മൊബൈല്‍ ഫോണ്‍ തന്നെ.കയ്യാങ്കളി വരെ എത്തിയ ചര്‍ച്ചയില്‍ ,സമ്മാനമായി നോകിയ 5800 തീരുമാനിച്,അവര്‍ സൌഹൃദ പൂര്‍വ്വം പിരിഞ്ഞു.ലോക കപ്പിന്ശേഷമുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ ഇരുകൂട്ടരുടെയും സ്നേഹപൂര്‍വമുള്ള ക്ഷണം എനിക്കും ലഭിച്ചു. ഇനി കാത്തിരിപ്പിന്റെ നാളുകള്‍ .
ഫുട്ബോളിനോട് അടങ്ങാത്ത അഭിനിവേശം,അഭിനന്ദിക്കപ്പെടെണ്ടത് തന്നെ.ആര്‍ക്കും ഈ നാട്ടുകാരുടെ അത്മാര്‍ത്ഥതയെ ചോദ്യം ചെയ്യാനാകില്ല.അതുകൊണ്ടാണല്ലോ രാജ്യത്തെ ഏറ്റവും വലിയ സെവന്‍സ് ടൂര്‍ണമെന്റും മലപ്പുറം ജില്ലയില്‍ തന്നെ സംഘടിക്കപ്പെടുന്നതും.
തിരികെ വരുന്ന വഴിയില്‍ , ഹൃദ്യമായ മറ്റൊരു കാഴ്ച എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു.ഒരു ലോക കപ്പിന്റെ മനോഹരമായ രൂപം തന്നെ ,വണ്ടുരിനു അടുത്തുള്ള ചെട്ടിയാറമ്മല്‍ ജംഗ് ഷനില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. ഫുട് ബോള്‍ പ്രേമികളായ ഒരു സംഘം ചെറുപ്പക്കാരാണിതിനു പിന്നില്‍ .
ചെട്ടിയറമ്മലിലെ ലോകകപ്പ്
തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളോട് കിടപിടിക്കുന്ന ഫുട്ബോള്‍ വികാരം സിരകളിലോടുന്ന ഈ ജനതയ്ക്ക് ഇനി ഒരു മാസക്കാലം നിദ്ര ഒഴിഞ്ഞ രാവുകള്‍ . ഇത്രയും ഫുട്ബോള്‍ കമ്പക്കാര്‍ ഇന്ത്യയില്‍ ,ഗോവയും ബംഗാളും ഉള്‍പ്പടെ,മറ്റെവിടെയെങ്ങിലും ഉണ്ടോ എന്ന് തന്നെ സംശയം.ലോക കപ്പിന്റെ അലയടികള്‍ മുഴങ്ങുന്ന കൊച്ചു കേരളത്തിലെ ,ഈ മലപ്പുറം ജില്ല ലോക ഫുട്ബോളിന്റെ തന്നെ ശ്രദ്ധാ കേന്ദ്രമാകുന്ന കാലം വിദൂരമല്ല എന്ന് നമുക്ക് പ്രത്യാശിക്കാം.
പ്രത്യേകമായി മലബാറിലെയും,പൊതുവില്‍ കേരളത്തിലെയും എല്ലാ ഫുട്ബോള്‍ പ്രേമികള്‍ക്കും ലോക കപ്പ് ആശംസകള്‍ .
45 comments:
അപ്പോ അര്‍ജന്റീന തന്നെയല്ലേ
:-)
എന്താ സംശയം ....
എല്ലാ ഫുട്ബോള്‍ പ്രേമികള്‍ക്കും ലോക കപ്പ് ആശംസകള്‍ .
ആശംസകള്‍!
എല്ലാ ഫുട്ബോള്‍ പ്രേമികള്‍ക്കും ലോക കപ്പ് ആശംസകള്‍ .
ഫുട്‌ബോള്‍ പ്രേമം ഇംഗ്ലണ്ടുകാരെ പോലെ ഭ്രാന്തായി മാറുമോ എന്നാണ് ഇവിടുത്തെ സാധാരണക്കാര്‍ ഭയപ്പെടുന്നത്. ഫ്‌ലക്‌സ് ബോര്‍ഡ് നിര്‍മാതാക്കളുടെ നല്ലകാലം. ഞാന്‍ വിചാരിച്ചിരുന്നത് എല്ലായിടത്തും ഇങ്ങനെയാണെന്നാണ്. രണ്ടുമണിക്ക് ക്ലോക് വെച്ച് എഴുന്നേറ്റ് ടി.വി.യുള്ള ഒരു വീട് ലക്ഷ്യമാക്കി പോയ സ്‌കൂള്‍ കാലഘട്ടം ഇപ്പോഴും ഓര്‍ക്കുന്നു. ഹൗസ് ഫുള്ളായതിനാല്‍ ജനലിലൂടെയാണ് പലപ്പോഴും കാണാറുള്ളത്. ഈ അവസ്ഥ സങ്കല്‍പിക്കാന്‍ അധിക ജില്ലക്കാര്‍ക്കും പ്രയാസമാണ് എന്നറിഞ്ഞത് കുറച്ചു വര്‍ഷം ഗള്‍ഫില്‍ താമസിച്ചപ്പോഴാണ്. ആളുകള്‍ ഇക്കാര്യത്തില്‍ ഈ ജില്ലയെ ശ്രദ്ധിക്കുന്നു എന്ന ബോധം വ്യാപിച്ചതും കയ്യില്‍ അല്‍പംകാശ് കൂടിയതുമാണ് ഇപ്പോഴത്തെ ഈ ഫക്‌സ് മാമാങ്കത്തിന്റെ പ്രേരകം എന്ന് പറഞ്ഞാല്‍ എന്റെ ജില്ലക്കാര്‍ എന്നെ ആക്ഷേപിക്കരുത്.
അതികമായാല്‍ അമൃതും വിഷമാണ് എന്നത് മലപ്പുറംകാര്‍ മറക്കരുത്.
നിങ്ങള്‍ പറയുന്നത് പൂര്‍ണ്ണമായും ശരിയാണ്. മലപ്പുറത്തിന്റെ ഫുട്ബോള്‍ സ്നേഹം അപാരം. നിറഞ്ഞ മനസ്സുള്ളവര്‍ക്കേ അങ്ങനെ കഴിയൂ എന്ന് തോന്നുന്നു. കവലകള്‍ തോറുമുള്ള ഫ്ലക്സ് ബോര്‍ഡ് കണ്ട് എനിക്കും സംശയം. ആരുടെ കൂടെ നില്‍ക്കണം, ഇറ്റലി, ഫ്രാന്‍സ് അതോ അര്‍ജന്റീനയോ?
റ്റീവിയിലൂടെയുള്ള വര്‍ണ്ണനകള്‍ കണ്ടു തുടങ്ങിയതിനു ശേഷമാണ് മലപ്പുറത്തുകാരുടെ ഫുഡ്ബോള്‍ പ്രേമം ശരിക്കും ജനങ്ങള്‍ അറിയാന്‍ തുടങ്ങിയത്.
ഇപ്പോള്‍ ഇവിടെ നല്ല ചിത്രങ്ങളോടൂ കൂടിയ വിശ്ദീകരണങ്ങള്‍ കൊണ്ട് സംബുഷ്ടമാക്കിയിരിക്കുന്നു മലപ്പുറത്തെ ഫുഡ്ബോള്‍....
ഭാവുകങ്ങള്‍..
എന്റെ വീട്ടിന്‍ മുന്നിലുമുണ്ട് വലിയ രണ്ട് കിടിലം ഫ്ലെക്സ്.. :)
CKLatheef ന്റെ അഭിപ്രായത്തോട് എനിക്ക് യോചിപ്പുണ്ട് ഇപ്പോള്‍ ടീമുകളോടുള്ള ആരാധനയേക്കാള്‍ മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചു പറ്റാന്‍ വേണ്ടിയാണ് അതിക ഫ്ലക്സ് ബോര്‍ഡുകളും ( ഇതിലെ മറ്റൊരു രഹസ്യം കൂടി പറയാം ബോര്‍ഡ് നാട്ടുന്നവര്‍ക്ക് പണചിലവ് വരാറില്ല എന്നതാണ് സത്യം “പിരിവ്” ഇതിന്‍റെ പിറകിലും ഉണ്ട്. ഗള്‍ഫില്‍ നിന്നും അവധിയില്‍ എത്തുന്നവരാണ് അവരുടെ പ്രധാന ഇരകള്‍.) ഫുഡ്ബോള്‍ കളിയോട് ഇഷ്ടവും ഉറക്കമൊഴിച്ചു കളികാണുകയും എല്ലാം ചെയ്യാറുണ്ടെങ്കിലും അതിരു കടന്ന ഈ ആരാധനയെ ന്യായീകരിക്കാന്‍ കഴിയില്ല. ഞാനും ഒരു മലപ്പുറം ജില്ലക്കാരനാണ് .
മലബാറുകാരുടെ ഈ ഫുട്ട്‌ബാൾ പ്രേമം വളരെ പ്രസിദ്ധമല്ലെ....
ആരെങ്കിലും ജയിക്കട്ടെ...
അതിനു മുൻപ് നാട്ടുകാർ തമ്മിൽ ആരോഗ്യകരമായ മത്സരമേ പാടുള്ളുവെന്നു മാത്രം...
മലപ്പുറം വിശേഷം നന്നായി.കണ്ണൂര്‍ വരുന്നില്ലേ?
നല്ല ഇഷ്ടമായി ഈ ബ്ലോഗ്, നാട്ടിലെ കാണേണ്ടതു പലതും കാട്ടിത്തരുന്നു, സന്തോഷം
ഏഷ്യാനെറ്റ് വാര്‍ത്തയില്‍ കണ്ടു. ആളുകള്‍ പേരുപോലും മാറ്റിയെന്നു. എന്നിട്ട് കളിക്കാരുടെ പേരാണ് സ്വീകരിച്ചിരിക്കുന്നത്, ഈ ഫുട്ബോള്‍ സീസണില്‍.
അധികമായാല്‍ കുഴപ്പമല്ലേ...
ഫുട്ബോള്‍ മാമാങ്കത്തിന് സ്വാഗതം...
good work..
സഞ്ചാര കാഴ്ചകള്‍ realy informative...
ഫുട്ബോളും, ഗസലും മലബാറിന്റെ പ്രീയപ്പെട്ട ഭ്രാന്ത്.....ഈ വേറിട്ട പ്രീയം എനിക്കിഷ്ടമാണ്. ആവേശം ആരോഗ്യകരമായിരിക്കട്ടെ.........സസ്നേഹം
"കേരളത്തിലെ എല്ലാ ഫുട്ബോള്‍ പ്രേമികള്‍ക്കും ലോക കപ്പ് ആശംസകള്‍" എന്റെ വകയും. ഇതൊക്കെ ഒരു രസമല്ലേ? :)
ഉപാസന || Upasana :പിന്നല്ലാതെ!! Naushu :ഒരു സംശയവുമില്ലെന്നേ,ബ്രസീല്‍ തന്നെ. ramanika :നന്ദി,സര്‍ അലി : നന്ദി,അലി CKLatheef :ശരിയായിരിക്കാം,ലത്തീഫ്.എങ്കിലും ആ വികാരം മാനിച്ചല്ലേ മതിയാകൂ....... Nileenam :നമ്മള്‍ എല്ലാവരുടേയും ആളല്ലേ!എന്നാലും ബ്രസീ................? പട്ടേപ്പാടം റാംജി:വളരെ നന്ദി-സന്ദര്‍ശനത്തിനും,അഭിപ്രായത്തിനും
കൂതറHashimܓ :ഒരെണ്ണം ഹാഷിമിന്റെ വകയായി അങ്ങ് കാച്ചെന്നേ,അല്ല പിന്നെ....
ഹംസ;ഒരു പരിധി വരെ ശരിയായിരിക്കാം,ഹംസ.എങ്കിലും സംഘമായിരുന്ന് കാണുന്നതിന്റെ രസമൊന്നു വേറെ തന്നെ.കുമാരന്റെ മില്ല കഥകള്‍ ഓര്‍മ്മയുണ്ടല്ലോ അല്ലേ? വീ കെ:അപ്പോള്‍ അതിനു ശേഷം ആരോഗ്യകരമല്ലാത്തത് ആകാം എന്നാണോ?ഹ ഹ
ശാന്ത കാവുമ്പായി :ടീച്ചറേ,ഉടന്‍ വരുന്നു കണ്ണൂര്‍ക്ക്.സൂക്ഷിച്ചോളൂ..........................................
ശ്രീനാഥന്‍ :ആദ്യ സന്ദര്‍ശനത്തിനു നന്ദി,വീണ്ടും കാണാം
വഷളന്‍ | Vashalan:സാരമില്ലെന്നേ,കുറച്ച് ദിവസത്തെ കാര്യമല്ലേ .
A.FAISAL:നന്ദി,ഫൈസല്‍
ഒരു യാത്രികന്‍:നന്ദി, മൌറീഷ്യസ് ഉടന്‍ പോരട്ടെ..
Vayady:തീര്‍ച്ചയായും വായാടി,ഇത് വളരെ രസകരമായ ഒരനുഭവമാണു...
ഇവിടെ ഇങ്ങനെ ഒരു പോസ്റ്റ് ഉണ്ടായിരുന്നു അല്ലേ...കൊള്ളാം, അഭിനന്ദനങ്ങൾ ക്രഷ്ണകുമാർ..,
എന്തിനെയും ഏതിനെയും ആത്മാർത്ഥതയോടെയും അർപ്പണമനോഭാവത്തോടെയും സ്വീകരിക്കുന്നവരും ഏറ്റെടുക്കുന്നവരും ആണു മലപ്പുറത്ത്കാർ.., അത് കൊണ്ടാണല്ലോ ഏത് തുക്കട പാർട്ടിക്കും സംഘടനക്കും മലപ്പുറത്ത് ബ്രാഞ്ചുകളും അനേകം പ്രവർത്തകരും ഉണ്ടാകുന്നത്..,അത് പോലെത്തന്നെ എല്ലാത്തിനെയും ആഘോഷമാക്കുന്നവരുമാണു മലപ്പുറത്തുകാർ ..,അത് സമരമായാലും ഹർത്താലായാലും കല്ല്യാണ വീടായാലും പാർട്ടി സമ്മേളനമായാലും ശരി..,എല്ലായിടത്തും അവൻ ഒരേ ഊർജ്ജസ്വലതയോടെ ഉണ്ടാകും.., മലപ്പുറത്ത്കാരനു എല്ലാം ഒരു ആഘോഷമാണു.., സെവൻസ് ഫുട്ബാൾ മത്സരങ്ങളിലൂടെ കാല്പന്തുകളിയുടേ ആവേശം ആവോളം നെഞ്ചിലേറ്റിയ ഒരു ജനതക്ക് മുന്നിലേക്ക് വേൾഡ് കപ്പ് ഫുട്ബാൾ പോലുള്ള ഒരു ഫുട്ബാൾ മാമാങ്കം വരുമ്പോൾ സ്വാഭാവികമായും അവർ അത് ഒരു ആഘോഷമാക്കും..അങ്ങനെയല്ലെങ്കിലല്ലേ അത്ഭുതമുള്ളൂ..., പിന്നെ ആവേശം അതിരുകടക്കുന്നില്ലേ എന്ന സന്ദേഹം.., അത് ചുമ്മാ ഒരു വെറും വാക്കാണു.., ഇന്നേ വരെ മലപ്പുറത്ത് വേൾഡ് കപ്പ് ഫുട്ബാൾ ആവേശം തലക്ക് പിടിച്ച് അക്രമങ്ങൾ അരങ്ങേറുകയോ കൊലപാതകങ്ങൾ നടക്കുകയോ ഒന്നും ഉണ്ടായിട്ടില്ല.., അങ്ങനെ എന്തെങ്കിലും ഉണ്ടാകും എന്നുള്ള ഒരു സൂചന പോലും ഉന്നതപോലീസ് ഉദ്ധ്യോഗസ്ഥന്മാർ പോലും പറയില്ല..,
ഈ ആവേശം സൌഹ്രദപരമാണു.., ഇവിടെ മതമോ ജാതിയോ രാഷ്ട്രീയമോ ഒന്നും വിഷയമാകുന്നില്ല.., മലപ്പുറത്തിന്റെ ഇഷ്ടവിനോദമായ മലപ്പുറത്തിന്റെ സായാഹ്നങ്ങളെ ഊർജ്ജസ്വലമാക്കുന്ന ഫുട്ബാൾ എന്ന കായിക ഇനത്തിന്റെ ഒരു ലോകമാമാങ്കം വരുമ്പോൾ മറ്റെല്ലാം മാറ്റിവെച്ച് മലപ്പുറത്തുകാർ അത് ആവുന്നത്ര അളവിൽ ആസ്വദിക്കാൻ ശ്രമിക്കുന്നു.., അത്രമാത്രമാണിവിടെ സംഭവിക്കുന്നത്.., ലോകത്ത് മറ്റൊരു പാട് കായിക-കലാ മാമാങ്കങ്ങൾ നടക്കുന്നു.., അതിലൊന്നും ഇത്ര ആവേശത്തോടെ മലപ്പുറംകാർ പങ്ക് ചേരുന്നില്ല എന്ന് ഓർക്കുക..,ഫുട്ബാൾ എന്നത് മലപ്പുറം കാരന്റെ രക്തത്തിൽ അലിഞ്ഞിരിക്കുന്നിടത്തോളം കാലം ഇതെല്ലാം ഇങ്ങനെ തന്നെ തുടരും.. അത് മലപ്പുറത്തിനെ അധ:പതനമാണെന്നുള്ള രീതിയിൽ പ്രതികരിക്കുന്നവരോട് ഒന്നെ പറയാനുള്ളൂ.., നിങ്ങൾക്ക് താല്പര്യമില്ലെന്ന് കരുതി മറ്റുള്ളവർ എല്ലാം അത് ഉപേക്ഷിക്കണം എന്ന് വാശിപിടിക്കാമോ...
അവരെ അവരുടെ വഴിക്ക് വിട്ടേക്കുക,
...................................
കഴിഞ്ഞ വേൾഡ് കപ്പ് ഫുട്ബോൾ മത്സരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഞങ്ങളുടേ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വേൾഡ് കപ്പ് വിളംബരറാലിയുടേ ഓർമ്മകൾ ദേ ഇപ്പോഴും മനസ്സിൽ കിടന്ന് കളിയാടുന്നു.., മുപ്പത്തിരണ്ട് രാജ്യങ്ങളുടെ പതാകകളും വഹിച്ച് മുപ്പത്തിരണ്ട് കുരുന്നുകളും എണ്ണമറ്റ ഫുട്ബാൾ പ്രേമികളും അണി നിരന്ന ആ റാലി അന്ന് മനോരമ ന്യൂസ് ലൈവായി സമ്പ്രേഷണം ചെയ്തിരുന്നു.., ഏതായാലും ഇപ്രാവശ്യത്തെ വേൾഡ് കപ്പും ഒരു അവിസ്മരണീയമായ അനുഭവമാക്കണം.., ഞാൻ ലീവ് അടിച്ച് കഴിഞ്ഞു.., അങ്ങ് ദക്ഷിണാഫ്രിക്കയിൽ പന്തുരുളുമ്പോഴേക്കും ഞാൻ നാട്ടിലെത്തിയിരിക്കും...
ദൈവം തുണക്കട്ടെ..!!
അമിതമായാല്‍ അമൃതും വിഷം.
നല്ലത് കുറച്ചൊക്കെ. അല്ല വേണം ഇങ്ങിനെയൊക്കെ. അല്ലെങ്കില്‍ ജീവിതത്തിലെന്ത് രസം അല്ലേ. പക്ഷേ ദിവസം മുഴുവന്‍ കഷ്ട്ടപ്പെട്ടുണ്ടാക്കിയ പണം ഇങ്ങിനെ ബോര്‍ഡുകളും വാതു വെയ്പിലുമൊക്കെ തീര്‍ക്കണോ എന്നത് മാത്രമാണെന്റെ സംശയം. എല്ലാ ഫൂട്ബാള്‍ പ്രേമികള്‍ക്കും എന്റെയും ലോകകപ്പ് ആശംസകള്‍.
അതാ ഞങ്ങ മലപ്പുറം കാര്
Wandoorile aa world cup undakkiyittu oru 20 varsham aayikannum
മലപ്പുറം ലോകകപ്പ് കാഴ്ചകള്‍ വളരെ നന്നായി. ഏഷ്യാനെറ്റ് ന്യൂസ് ഈ കാഴ്ചകളെ കുറിച്ച് പ്രത്യേക പരിപാടി കാണിച്ചു എന്നറിഞ്ഞെങ്കിലും നിര്‍ഭാഗ്യവശാല്‍ അത് കാണാന്‍ കഴിഞ്ഞിരുന്നില്ല. ഈ ബ്ലോഗ് കണ്ടപ്പോള്‍ വളരെ സന്തോഷമായി. ഞാന്‍ ഫുട്ബോള്‍ ന്റെ കടുത്ത ആരാധിക അല്ലെങ്കിലും ക്രിക്കറ്റ് നു കൊടുക്കുന്ന അമിത പ്രാധാന്യം കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്. ക്രിക്കറ്റ് എന്ന കളിക്കപ്പുറത്തു മറ്റൊരു കളിയും ഇല്ല എന്ന് വിശ്വസിക്കുന്ന ആളുകളുള്ള കേരളത്തില്‍ ഇങ്ങനെയും ഉള്ളവര്‍ ഉണ്ടെന്നറിയുന്നത് ഒരു ആശ്വാസമാണ്. അഭിനന്ദനങ്ങള്‍
കൃഷ്ണ കുമാര്‍ ,ഇതിനു മുന്‍പ് എവിടെയോ ഞാന്‍ ഇത് വായിച്ചിട്ടും ഉണ്ട് .അന്ന് ഇത്ര യും വിശ്വസിച്ചും ഇല്ല .ഇതിപ്പോള്‍ വായിച്ചപോള്‍ ശരിയ്ക്കും വിശ്വസിച്ചും പോയി ..വളരെ നല്ല പോസ്റ്റ് .ഫുട്ബോള്‍ ഇഷ്ട്ടപെടുന്ന എല്ലാര്ക്കും ഇത് ആവേശം തന്നെ !!!!!!!
കല്‍ക്കട്ടക്കാരുടെ ഫുട്ബോള്‍ ഭ്രമത്തെക്കുറിച്ച് കേട്ടിട്ടുണ്ട്.മലപ്പുറംജില്ലക്കാരുടെ ഈ ആവേശം കണ്ട് അതിശയം തോന്നി.
ഹായ് കൃഷ്ണകുമാര്‍ , മനോഹരമായിരിയ്ക്കുന്നു ഫോട്ടോകള്‍ . വലിയൊരു വിവരണത്തേക്കാള്‍ വാചാലമാണ് ഈ ചിത്രങ്ങള്‍ . കൊള്ളാം ഇങ്ങനെ ഓരോ വിഷയങ്ങളെക്കുറിച്ചും പോസ്റ്റ് പ്രതീക്ഷിയ്ക്കുന്നു. എല്ലാ ആശംസകളും.
സഞ്ചാരം ഇഷ്ട്ടപ്പെടുന്ന ഞാൻ ഈ ബ്ലൊഗും ഇഷ്ട്ടപ്പെടുന്നു. ഫുട്ബോളിനെയും….. മലപ്പുറത്തിനെയും
വളരെ സന്തോഷം,കമ്പര്‍ .മലപ്പുറംകാരുടെ ഫുട്ബോളിനോടുള്ള പ്രതിബദ്ധതയെ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല.ഹൃദയവികാരമാണു അവിടെ പ്രതിഫലിക്കുന്നത്.നാട്ടില്‍ വരുന്നു എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു.ആസ്വദിക്കൂ,ആവോളം.ലോകകപ്പ് ആശംസകള്‍
SULFI :ആസ്വദിക്കട്ടെ സുല്‍ഫി,ഇപ്പോഴല്ലെ അവസരമുള്ളൂ
ഒഴാക്കന്‍.;മലപ്പുറം പെരുമ ഇപ്പോള്‍ ലോകമെമ്പാടുമായി ,കേട്ടോ
Krishnan;നന്ദി,കൃഷ്ണന്‍
jyothi : ഇടക്കിടെ വരുന്നതിനു നന്ദി,ജ്യോതി
siya :നേരില്‍ കാണുന്നതിന്റെ 10%പോലും . വിവരണത്തില്‍ ആകുന്നില്ല സിയ.കണ്ട്
തന്നെ അറിയണം ആ ആഘോഷം.
jyo:വന്നതിനു സന്തോഷം ജ്യോ.പിന്നെ ആഫ്രിക്കന്‍ പോസ്റ്റ് ഇട്ടില്ലേ?
ബിജുകുമാര്‍ :ആദ്യ സന്ദര്‍ശനത്തിനു നന്ദി,ബിജു.റയോറം കഥകള്‍ തകര്‍ക്കുന്നുണ്ട്.ഇനിയും കാണാം.
sm sadique:ആദ്യമായി വന്നതിനു നന്ദി,സാദിക്.വീണ്ടും കാണാം
കളികള്‍ നമുക്ക് 'കാര്യ'മായി കൊണ്ടിരിക്കുകയാണ്. ആദ്യം നാം ക്രിക്കറ്റിനെ കാര്യമാക്കി. ഇനി കാല്‍പന്തുകളിയെയും സാധാരണക്കാരന് അന്യമാക്കുമോ എന്നാണ് ഭയം.എല്ലാത്തിനും ഉത്സാഹം നല്ലതാണ്. 'അവനാന്റെ അമ്മക്ക് നെല്ലിടിക്കില്ല; അന്യന്റെ അമ്മക്ക് കല്ലിടിക്കും' എന്ന ചൊല്ല് പോലെ, സ്വന്തം വീട്ടിലെ കാര്യങ്ങള്‍ പോലും ശരിയായി അന്വേഷിക്കാതെയുള്ള ഇത്തരം കളിഭ്രാന്ത് വളരെ ദോഷം ചെയ്യും. എത്ര പ്രവൃത്തി ദിനങ്ങള്‍, അധ്യായന ദിനങ്ങള്‍,മനുഷ്യ വിഭവ ശേഷികള്‍..ഇങ്ങനെ നഷ്ടപ്പെടുന്നു. എത്ര കാശ് ഇതിനുവേണ്ടി ചിലവഴിക്കപ്പെടുന്നു.
വിമര്‍ശിക്കുന്നവരെ കല്ലെറിയുന്നതിനു മുന്‍പായി സ്വന്തം വീട്ടില്‍ കാര്യങ്ങള്‍ ഒക്കെ ഒന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും. ആദ്യം പന്തുരുളുന്നത് നമ്മുടെ നെഞ്ചിലേക്ക് തന്നെ ആകട്ടെ...
ഭാവുകങ്ങള്‍..
കഥ പറയുന്ന ചിത്രങ്ങള്‍,"സഞ്ചാര കാഴ്ചകള്‍"
വ്യത്യസ്ത മായോരനുഭവം.വേറിട്ട് നില്‍ക്കുന്ന ബ്ലോഗ് ശൈലി.
അന്ധമായ ആരാധന.അതെന്തിനോടായാലും,
മനസ്സിന്റെ വികലമായ അവസ്ഥയായെ ഞാന്‍ കാണുന്നുള്ളൂ.ഫുട്ബോള്‍ ആയാലും,ക്രിക്കെറ്റ് ആയാലും,സിനിമ ആയാലു,രാഷ്ട്രീയമായാലും,മതമായാലും ...
സഞ്ചാരം തുടരട്ടെ,കേരളത്തിന്റെ മുക്കിലും മൂലയിലും.കൃഷ്ണകുമാറിന്റെ കാമറ കണ്ണുകള്‍ പതിയട്ടെ . അതെല്ലാം നമുക്ക് കാട്ടിതരട്ടെ.
ഭാവുകങ്ങളലോടെ
--- ഫാരീസ്
..
നന്നായിട്ടുണ്ട്
മലപ്പുറത്ത്കാരുടെ ഫുട്ബോള്‍ ജ്വരം വായിച്ചറിഞ്ഞിട്ടേ ഉള്ളൂ. ഇപ്പോള്‍ നേരിട്ട് കണ്ടറിഞ്ഞ പ്രതീതി ഉണ്ട്, പ്രത്യേകിച്ചും ആ ഓട്ടൊയുടെ ഫോട്ടൊ കാണുമ്പോള്‍.
..
സഞ്ചാരിക്ക് എല്ലാവിധ ആശംസകളും.
തുടരുക..
..
നന്ദി... നാടിന്റെ ഇപ്പോഴത്തെ ചിത്രങ്ങള്‍ ഒരുക്കിതതന്നതില്‍..അതുപോലെ വിവരണത്തിനും ...എന്നാല്‍ ഇവിടെ ഇത്തരം ഒന്നും തന്നെ കാണുന്നില്ല ..എല്ലാം സാധാരണ പോലെ ...ഓഫീസിലുള്ളവര്‍ പോലും അത്ര സംസാരിക്കുന്നില്ല ഈ വിഷയം ..ഒരു സംഭാഷണം തുടങ്ങാന്‍ എന്റെ ഭര്‍ത്താവ് നോക്കി ..പക്ഷെ വിജയിച്ചില ...അവര്‍ കളിക്കട്ടെ ...നമ്മള്‍ക്ക് ജോലി ഒഴിവുണ്ടെങ്കില്‍ കാണാം എന്നാ മനോഭാവം ...ഇന്ത്യ കളിക്കാന്‍ ഇല്ലെങ്കിലും ഇന്ത്യക്കാര്‍ കൊടുക്കുന്ന സ്നേഹം, സമയം ,പ്രവര്‍ത്തനം , ചേരിതിരിവ് അപാരം തന്നെ ...
എന്റെ ബ്ലോഗിലെ ആദ്യ കമന്‍റ് നിങ്ങളുടെയാണ്. ഇവിടെ വന്നപ്പോള്‍ എന്‍റെ ജില്ലയെ കുറിച്ച് തന്നെ.
ഫൂഡ്ബോള്‍ കളി നടക്കട്ടെ. ആവേശം കൊള്ളം :)
ee aavesham kalikkan kanichirunnenkil. kooduthal nannayene..
aghosham nadannotte..
ഇസ്മായില്‍ കുറുമ്പടി ( തണല്‍): ഭാവുകങ്ങള്‍....
F A R I Z:സന്ദര്‍ശനത്തിനും,അഭിപ്രായത്തിനും
വളരെ നന്ദി,ഇനിയും കാണാം
രവി :ആദ്യ സന്ദര്‍ശനത്തിനു നന്ദി,വീണ്ടും വരുമല്ലൊ!
ഫുട്ബോള്‍ കഴിയുന്നവരെ ഈ പോസ്റ്റ് ആണോ?പുതിയത് വല്ലതും ഉണ്ടോ എന്ന് അറിയാന്‍ വന്നതും ആണ് ..അവിടെ scotland trip തീരാറായി ..വല്ലപോളും അത് വഴി വരണം ട്ടോ ..
എങ്ങും ഫുട്ബോള്‍ മയം അല്ലേ?
സഞ്ചാരിക്ക് എല്ലാവിധ ആശംസകളും
എന്ത് പറയാം ഗെഡി ,നമുക്കീ ഫുഡ്ബോൾ ഹരത്തിനും,ആരാധനക്കും മാത്രമേ പറ്റുന്നുള്ളൂ...
മലപ്പുറത്തേക്കാൾ ജനസംഖ്യ കുറവുള്ള രാജ്യക്കാർ വരെ ലോകകപ്പ് കളിക്കുന്നുണ്ടല്ലോ....
Post a Comment