ഇന്ത്യ-ഉത്തര്‍പ്രദേശ്-ഫത്തേപുര്‍സിക്രി
ഗോള്‍ഡന്‍ ട്രൈ യാംഗിള്‍ എന്നറിയപ്പെടുന്ന ഡല്‍ഹി-ആഗ്ര-ജെയ്പൂര്‍ റൂട്ടിലുള്ള കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് എന്നും ഹരമാണല്ലോ.കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ റൂട്ടില്‍ സഞ്ചരിചിട്ടുണ്ട്. ഇന്ത്യയുടെ നല്ലൊരു ഭാഗവും ഇനിയും കണ്ട്തീര്‍ത്തിട്ടില്ലെങ്കില്‍ തന്നെയും, ഒരു തവണ കൂടി ഗോള്‍ഡന്‍ ട്രൈ യാംഗിള്‍ യാത്ര ആകാമെന്ന് കരുതി.അങ്ങിനെ ഡല്‍ഹി വഴി ആഗ്രയിലെത്തി.ഒരു ദിവസത്തെ പകല്‍ കാഴ്ചകളില്‍ ഒതുങ്ങുന്നതാണ് സാധാരണ സഞ്ചാരികള്‍ക്ക് ആഗ്ര.ഒരു ദിവസം കൊണ്ട് ആഗ്ര കാഴ്ചകള്‍ കണ്ടു ,ഹോട്ടലില്‍ എത്തി.
രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം പുറത്തേക്കിറങ്ങി.ഇന്ന് വൈകിട്ടോടെ ജയ്പൂരിലെത്തണം.പോകുന്ന വഴിയാണ് വിഖ്യാതമായ ഫത്തെര്‍പൂര്‍ സിക്രി.ആഗ്രയില്‍ നിന്നും ഏതാണ്ട് ഒരു മണിക്കൂര്‍ നേരത്തെ യാത്രയുണ്ട് ഫതെര്‍പൂര്‍ സിക്രിയിലേക്ക്.39 കിമി ദൂരം.രാവിലെ തന്നെ ആഗ്ര തെരുവീഥികള്‍ തിരക്കിന്റെ പിടിയിലായി കഴിഞ്ഞു.
ആഗ്ര തെരുവ്
എങ്ങും ട്രാഫിക് ബ്ലോക്ക്.സിഗ്നല്‍ കൂസാതെ തലങ്ങും വിലങ്ങും നീങ്ങുന്ന വാഹനങ്ങള്‍. കുതിരവണ്ടികളും,നാല്‍ക്കാലികളും പുറമേ. ചൂടുകാലം തുടങ്ങിയിരിക്കുന്നു.വാഹനത്തിലെ തെര്‍മോ മീടറില്‍ 36 ഡിഗ്രീ യാണ് ചൂട്. ജൈപൂരിനടുതുള്ള മില്‍കാപൂര്‍സ്വദേശിയായ സുനില്‍ കുമാര്‍ ആണ് വാഹനത്തിന്റെ സാരഥി.നല്ലൊരു ചെറുപ്പക്കാരന്‍.ക്ഷമാപൂര്‍വ്വം എല്ലാ കാര്യങ്ങളും വിശദീകരിച്ചു തരും.സാധാരണ ഉത്തര ഇന്ത്യകാരുറെ അഹംഭാവമൊന്നുമില്ല.ഒരു റെയില്‍ ക്രോസ് കഴിഞ്ഞതോടെ തിരക്ക് തെല്ലൊന്നു ശമിച്ചു.ഇപ്പോള്‍ ഗോതമ്പ് പാടങ്ങളുടെ നടുവിലൂടെയാണ് യാത്ര.കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന ഗോതമ്പ് പാടങ്ങള്‍.ഇതിനു നെല്‍ കൃഷിയോളം വെള്ളം വേണ്ടായത്രേ.റോഡരുകില്‍ നിറയെ ഗ്രാന്റിസ് മരങ്ങള്‍.അപൂര്‍വ്വമായി മാവുകളും.
മികച്ച പാതയിലൂടെയാണ് സഞ്ചാരമെങ്കിലും വേഗത 90 കിമി എന്ന പരിധിയില്‍ ആണ്.പലപ്പോഴും അത് 70-80കിമി ആയി താഴുകയും ചെയ്യുന്നു.ഹൈവേയില്‍ പല സ്ഥലങ്ങളിലും ക്യാമറകള്‍ ഒളിപ്പിച്ചിരിക്കുകയാണെന്ന് സുനില്‍ പറഞ്ഞു.ഓവര്‍ സ്പീഡിനു ഫൈന്‍ 5000 രൂപയും!ഇടക്കിടെ ടോള്‍ബൂത്തുകളും അവിടെയെല്ലാം വാഹന നിരകളും.ആഗ്ര തെരുവ്
എങ്ങും ട്രാഫിക് ബ്ലോക്ക്.സിഗ്നല്‍ കൂസാതെ തലങ്ങും വിലങ്ങും നീങ്ങുന്ന വാഹനങ്ങള്‍. കുതിരവണ്ടികളും,നാല്‍ക്കാലികളും പുറമേ. ചൂടുകാലം തുടങ്ങിയിരിക്കുന്നു.വാഹനത്തിലെ തെര്‍മോ മീടറില്‍ 36 ഡിഗ്രീ യാണ് ചൂട്. ജൈപൂരിനടുതുള്ള മില്‍കാപൂര്‍സ്വദേശിയായ സുനില്‍ കുമാര്‍ ആണ് വാഹനത്തിന്റെ സാരഥി.നല്ലൊരു ചെറുപ്പക്കാരന്‍.ക്ഷമാപൂര്‍വ്വം എല്ലാ കാര്യങ്ങളും വിശദീകരിച്ചു തരും.സാധാരണ ഉത്തര ഇന്ത്യകാരുറെ അഹംഭാവമൊന്നുമില്ല.ഒരു റെയില്‍ ക്രോസ് കഴിഞ്ഞതോടെ തിരക്ക് തെല്ലൊന്നു ശമിച്ചു.ഇപ്പോള്‍ ഗോതമ്പ് പാടങ്ങളുടെ നടുവിലൂടെയാണ് യാത്ര.കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന ഗോതമ്പ് പാടങ്ങള്‍.ഇതിനു നെല്‍ കൃഷിയോളം വെള്ളം വേണ്ടായത്രേ.റോഡരുകില്‍ നിറയെ ഗ്രാന്റിസ് മരങ്ങള്‍.അപൂര്‍വ്വമായി മാവുകളും.
ജ യ് പൂര്‍ ഹൈവേയില്‍ നിന്നും കാര്‍ ഫത്തേപൂര്‍സിക്രിയിലേക്കുള്ള പാതയിലേക്ക് തിരിഞ്ഞു.കുറെദൂരം മുന്നോട്ടോടി ഒരു പാര്‍ക്കിംഗ് ഏരിയയിലെത്തി.ഇവിടെ നിന്നും ഇനി മിനി ബസ്സില്‍ ആണു യാത്ര.11 മണിയാകുന്നതേയുള്ളുവെങ്കിലും വെയിലിനു ഘനം വച്ചിരിക്കുന്നു.നല്ല ചൂട്.ഏകദേശം 40 ഡിഗ്രീ! ഒരു സീറ്റ് സംഘടിപ്പിച്ചു.അവധിദിവസമായതിനാല്‍ നല്ല തിരക്ക്.കോട്ടയുടെ പ്രവേശനകവാടവും കടന്ന് കോട്ടയുടെ സമീപത്ത് ബസ് നിന്നു.അവിടെ ഗൈഡ് മാന്‍സിംഗ് ടിക്കറ്റുമായി കാത്തു നില്‍ക്കുന്നു.ഇന്ത്യാക്കാര്‍ക്ക് 10 രൂപയാണു നിരക്ക്,വിദേശികള്‍ക്ക് 250രൂപയും!!!.മാന്‍സിംഗ് ഹിന്ദിയില്‍ വിവരണം തുടങ്ങിക്കഴിഞ്ഞു.നമുക്കു ഹിന്ദി കമ്മിയും.അതറിഞ്ഞപ്പോള്‍ ആള്‍ സംസാരം ഇംഗ്ലീഷിലാക്കി. ഹിന്ദിക്കാരുടെ ഇംഗ് ളീഷ് മനസ്സിലാക്കണമെങ്കില്‍ തെല്ലൊന്നുമല്ല ബുദ്ധിമുട്ട്.പേരുകള്‍ പറയുന്നത് പോലും വ്യത്യസ്തമായാണു. ഷാജഹാന്‍ എന്ന് ആശാന്‍ ഉച്ചരിക്കുന്നത് സാസാനെന്നാണു. നമ്മുടെ ഇംഗ്ലീഷ് കേള്‍ക്കുമ്പോള്‍ “ഇവനേതുനാട്ടുകാരനാടാ“ എന്നൊരു ഭാവവും.തെക്കേഇന്ത്യാകാരുടെ മോശം ഇംഗ്ലീഷിനെക്കുറിച്ച് ഒരു തവണ മാന്‍സിംഗ് സൂചിപ്പിക്കുകയും ചെയ്തു!!
കോട്ടവാതില്‍
മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അക് ബര്‍ 16-)0 നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണീ കോട്ടയും നഗരവും.ഫത്തേപൂര്‍സിക്രി എന്നാല്‍ വിജയത്തിന്റെ നഗരം എന്നാണു അര്‍ത്ഥം.അഫ് ഗാന്‍ ആക്രമണം മൂലവും,വരള്‍ച്ച കൊണ്ടും ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം അക് ബര്‍ ഈ നഗരിയെ കയ്യൊഴിഞ്ഞു എന്നാണു ചരിത്രം.സുല്‍ഫി സെയിന്റ് സലീം ചിസ്തിയുടെ അനുഗ്രഹത്തെ തുടര്‍ന്ന് അക് ബറിനൊരു ആണ്‍കുഞ്ഞ് ജനിച്ചെന്നും,അതിനെത്തുടര്‍ന്ന് സന്യാസിവരന്റെ ആഗ്രഹപരകാരമാണു ഈ നഗരത്തിന്റെ നിര്‍മ്മാണം നടത്തിയതെന്നും പറയുന്നു.അതല്ല,ഗുജറാത്ത് പ്രദേശങ്ങള്‍ നിയന്ത്രണത്തിലാക്കാനുള്ള പടയൊരുക്കത്തിനായി നിര്‍മ്മിക്കപ്പെട്ടാതാണിതെന്നും മറ്റൊരു ചരിത്രം.ഹിസ്റ്ററി ഈസ് മിസ്റ്ററി എന്നാണല്ലോ.ദൂരെ നിന്നു തന്നെ പ്രവേശന കവാടം കണ്ടു.
അകത്തേക്ക് പ്രവേശിക്കുമ്പോള്‍ വലിയ ഒരു ഉദ്യാനമാണു ആദ്യം ശ്രദ്ധയില്‍ പെടുന്നത്.ദീവാന്‍-ഇ-ആം എന്ന ഹാള്‍ ഓഫ് പബ്ലിക് ഓഡിയന്‍സിനോടു ചേര്‍ന്നാണീ ഉദ്യാനം.പൊതുജനങ്ങളുടെ പരാതികള്‍ കേട്ടിരുന്നത് ഇവിടെയാണ്.
ദീവാന്‍-ഇ-ആം
പ്രഭുക്കന്മാരേയും നാടുവാഴികളേയും ചക്രവര്‍ത്തി കണ്ടിരുന്ന മന്ദിരമാണു ദീവാന്‍-ഇ-ഖാസ്.ചുമന്ന സാന്‍ഡ് സ്റ്റോണ്‍ കൊണ്ടുള്ള ഒരു വിസ്മയ നിര്‍മ്മിതിയാണീ മന്ദിരം.
ദീവാന്‍-ഇ-ഖാസ്
അഞ്ച് നിലകളില്‍ പടുത്തുയര്‍ത്തിയിരിക്കുന്ന മറ്റൊരു സമുച്ചയമാണു പഞ്ചമഹല്‍.കോട്ടക്ക് പുറത്തായി ദൂരെ ഹിരണ്‍ മീനാര്‍ എന്ന ടവര്‍ കാണാം.ആനകളെകൊണ്ട് കുറ്റവാളികളെ കൊന്നിരുന്നത് ഇവിടെയായിരുന്നത്രെ.
ഹിരണ്‍ മീനാര്‍
വിഖ്യാതനായ സംഗീതഞ്ജന്‍ ടാന്‍സന്‍ സംഗീതപരിപാടികള്‍ നടത്തിരുന്ന മണ്ഡപം
എല്ലായിടവും വിദേശികളുടെ തിരക്കാണ്.അവര്‍ ചരിത്രം എല്ലാം വായിച്ചറിഞ്ഞാണു കാഴ്ചകള്‍ കാണുന്നത്.നമ്മളെപ്പോലെ ഓട്ടപ്രദിക്ഷണക്കാരല്ല.നടന്ന് നടന്ന് അക് ബറിന്റെ രജപുത്ര ഭാര്യയായിരുന്ന ജോധാഭായിയുടെ കൊട്ടാരത്തിലെത്തി.
ജോധാഭായിയുടെ കൊട്ടാരം
ഒരു തണലില്‍ നിന്നു മാന്‍സിംഗിന്റെ വിവരണം കേട്ടുകൊണ്ടിരുന്നപ്പോള്‍ പെട്ടെന്ന് അയാളുടെ ശബ്ദം ക്രമാതീതമായി ഉയരുന്നു. ഉറഞ്ഞു തുള്ളി ആരെയോ ശകാരിക്കുകയാണു വിദ്വാന്‍.കാരണം ബഹുരസം.ഞങ്ങള്‍ക്കു കാര്യങ്ങള്‍ പറഞ്ഞു തരുന്ന സമയത്ത് മറ്റൊരു സംഘം,ഉത്തരേന്ത്യക്കാര്‍,മറഞ്ഞു നിന്നു വിവരണം കേട്ടതാണു ആളെ പ്രകോപിപ്പിച്ചത്.
താപനില സഹിക്കാവുന്നതിനുമപ്പുറത്തായിരിക്കുന്നു.40 ഡിഗ്രിക്ക് മുകളിലാണു ചൂട്.സത്യം പറഞ്ഞാല്‍ എങ്ങിനെയെങ്കിലും ഒന്ന് തിരികെ കാറിലെത്തിയാല്‍ മതിയെന്നായി.പക്ഷെ മാന്‍സിംഗുണ്ടോ വിടുന്നു.തൊട്ടടുത്തുള്ള ജുമാമസ്ജിദ് കാണണമെന്നായി അയാള്‍. ന്യായമായ ദൂരം നടക്കുകയും വേണം.അയാളുടെ പുറകെ നടന്നു.ജുമാമസ്ജിദിലെത്തി, വിശാലമായ ഒരു സ്ഥലത്താണു ഇത് നിലകൊള്ളുന്നത്.റെഡ് സാന്‍ഡ് സ്റ്റോണില്‍ നിര്‍മ്മിച്ച വളരെ വലിയ ഒരു മസ്ജിദ്.
ജുമാമസ്ജിദ്
സുല്‍ഫി സെയിന്റ് സലീം ചിസ്തിയുടെ റ്റോമ്പ്
നടുവിലായി സുല്‍ഫി സെയിന്റ് സലീം ചിസ്തിയുടെ വെള്ളമാര്‍ബിളില്‍ നിര്‍മ്മിച്ച റ്റോമ്പും സ്ഥിതിചെയ്യുന്നു.ജാതിമതഭേദമന്യെ എല്ലാവരും അതിനകത്ത് പ്രാര്‍ഥിക്കുന്നു.ജുമാ മസ്ജിദിന്റെ പ്രധാന കവാടമായ ബുലണ്ട് ദര്‍വാസ ലോകത്തിലെ തന്നെ ഏറ്റവും വലിയ കവാടമാണെന്നു ഗൈഡ് പറഞ്ഞു. തിരികെ പാര്‍ക്കിങ് ഏരിയയിലെത്തി ആദ്യത്തെ ബസ്സില്‍ താഴെയെത്തി.എല്ലാവരും വെയില്‍ കൊണ്ട് തളര്‍ന്നിരിക്കുന്നു. മാന്‍സിംഗിനോടു യാത്ര പറഞ്ഞു വാഹനത്തില്‍ കയറി. അടുത്ത ലക്ഷ്യമായ ജയ് പൂരിലേക്കു യാത്ര തുടര്‍ന്നു.
29 comments:
ഒരു ഗോള്‍ഡന്‍ ട്രയാംഗിള്‍ യാത്രയുടെ ഓര്‍മ്മപത്രം..
നാടന്‍ കാഴ്ചകളുടെ സൌന്ദര്യം അനുഭവിക്കുന്നതോടൊപ്പം വിവരണം കൊണ്ട് ഓരോന്നും കൃത്യമായി അറിയാന്‍ കഴിഞ്ഞു..എന്തൊക്കെ ആയാലും നാടിന്റെ ഭംഗി ഒന്ന് വേറെ തന്നെ.
ഗോൾഡൻ ട്രയാംഗിളിലൂടെ സഞ്ചരിക്കണമെന്നു തോന്നി. നല്ല തെളിമയുള്ള ചിത്രങ്ങളൂം വിവരണവും.
കൃഷ്ണകുമാര്‍... നന്നായിട്ടുണ്ട്. എനിക്കിപ്പോള്‍ അക് ബര്‍ ചക്രവര്‍ത്തി എന്ന് കേട്ടാല്‍ ഹൃതിക് റോഷന്‍ നെ യാണ് ഓര്മ വരുന്നത്!!!!!!.
പ്രിയ കൃഷ്ണകുമാര്‍
വളരെ നന്നായിരിക്കുന്നു. നല്ല ചിത്രങ്ങള്‍. ബാക്കി ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു
സജീവ്
ഇതൊക്കെ കാണുമ്പോൾ മനസ്സ് വല്ലാതെ കൊതിക്കുന്നു.
നല്ല വിവരണവും നല്ല ചിത്രങ്ങളൂം !!
നല്ല വിവരണക്കാഴ്ച്ച
വെറുതേ കൊതിപ്പിച്ചു.
ഈ സ്ഥലങ്ങളിലൊക്കെ പോകണമെന്നു തോന്നി. അത്ര നന്നായി വിവരണം.
കാഴ്ചകള്‍ എപ്പോഴും ആസ്തികളാണ്. ഓര്‍മ്മകളില്‍ അടുക്കി കൂട്ടിവക്കുന്ന ആസ്തി. നന്നായിട്ടുണ്ട്. ആശംസകള്‍.
@പട്ടേപ്പാടം റാംജി:സ്ഥിരസന്ദര്‍ശനത്തിനു വളരെ നന്ദി..
@ശ്രീനാഥന്‍:സന്തോഷമുണ്ട് മാഷേ ഈ വരവില്‍...
@Manju Manoj:നന്ദി മഞ്ജു,ജപ്പാന്‍ വിശേഷങ്ങള്‍ ഇനിയും ധാരാളമായി എഴുതൂ...
@കാഴ്ചകളിലൂടെ:സജീവ് ആദ്യമായാണെന്നു തോന്നുന്നു ഇവിടെ.ഇനിയും കാണാം..
sm sadique:സാദിക് മാഷെ സന്തോഷം.പിന്നെ തുഞ്ചന്‍പറമ്പ് വിശേഷത്തില്‍ ചിത്രങ്ങള്‍ കണ്ടിരുന്നു.
പഥികൻ :സന്ദര്‍ശനത്തിനു നന്ദി,വീണ്ടും കാണാം
നികു കേച്ചേരി :സന്ദര്‍ശനത്തിനു നന്ദി,വീണ്ടും കാണാം
manoharamayi vivaranavum, chithrangalum............
കൃഷ്ണേട്ടാ,
അറിവ് പകരുന്ന ഹൃദ്യമായ ഒരു യാത്രാ വിവരണത്തിനു നന്ദി. കൂടെ പടങ്ങൾക്കും.
ജോധാഭായിയുടെ കൊട്ടാരം ജോധാ അക്ബർ ചിത്രത്തിൽ കണ്ടത് ഓർമ്മവന്നു. [അത് സെറ്റ് അല്ലായിരുന്നോ?]
വടക്കേ ഇൻഡ്യയിൽ അധികം പോയിട്ടില്ലാത്തതുകൊണ്ട് എല്ലാം പുതിയ അറിവുകളാണ്. പലതും പണ്ട് പഠിച്ചിട്ടുള്ളതാണെങ്കിലും ഇത് വായിക്കുമ്പോഴാണ് ഓർമ്മ വരുന്നത്. ചിത്രങ്ങളും ഗംഭീരം...
ആശംസകൾ...
എത്താനിത്തിരി വൈകി. ഗംഭീര വിവ്രരണം. മനോഹരമായ ചിത്രങ്ങള്‍.......സസ്നേഹം
നല്ല ചിത്രങ്ങള്‍ ,നല്ല വിവരണം .യാത്ര ഒരു പാടിഷ്ടപെടുന്നോരാള്‍.
പ്രിയപ്പെട്ട കൃഷ്ണകുമാര്‍,
വളരെ നന്നായി എഴിതിയ യാത്ര വിവരണവും മനോഹരമായ ഫോട്ടോസും!ഒത്തിരി ഉപകാരപ്രദമായ ചരിത്ര വിവരങ്ങള്‍ വിശദമായി പറഞ്ഞതിന് നന്ദി !
ഒത്തിരി ഇഷ്ടപ്പെട്ട ഒരു പോസ്റ്റ്!ആശംസകള്‍!
സസ്നേഹം,
അനു
കൊള്ളാം.
മോഹനമായ വിവരണം; പോസ്റ്റ്.
ഇഷ്ടപ്പെട്ടു.
chithrangalum, vivaranavum manoharamayittundu...... aashamsakal.........
മീറ്റിനൊന്നും കണ്ടില്ലല്ലോ.. പോസ്റ്റ് സൂപ്പർ കേട്ടൊ.
അപ്പൊ നല്ല ഉശിരൻ വെയിലിലാണ് ഫത്തേപ്പൂർ സിക്രി കണ്ടത്.
സാധാരണ ഈ പോസ്റ്റിലെ യാത്രാ വിവരണങ്ങൾ വായിയ്ക്കുമ്പോ ഞാൻ വിചാരിയ്ക്കും, ഈ ജന്മത്ത് ഞാനിവിടെയൊന്നും പോവലുണ്ടാവില്ല. ങാ പോട്ടെ, വായിയ്ക്കാനും പടം കാണാനുമൊക്കെയെങ്കിലും പറ്റുന്നുണ്ടല്ലോ.
എന്നാൽ ഈ പോസ്റ്റ് വായിച്ചപ്പോൾ......ആഹാ, ഞാനീ സ്ഥലത്ത് ഒത്തിരി പ്രാവശ്യം പോയിട്ടുണ്ട്, താമസിച്ചിട്ടുണ്ട്..അവിടെയെല്ലാം എനിയ്ക്ക് സുപരിചിതമാണ് എന്നൊക്കെ ഓർമ്മിച്ചും സന്തോഷിച്ചു.
നല്ലെഴുത്താണ്, പടങ്ങളും കേമം.
@jayarajmurukkumpuzha:വളരെ സന്തോഷം...
@ഹാപ്പി ബാച്ചിലേഴ്സ്:സന്ദര്‍ശനത്തിനു നന്ദി,ബച്ചീസ്.ഹിന്ദി ചിത്രങ്ങള്‍ വലിയ പിടിയില്ലാത്തതുകൊണ്ട്.....
@വീ കെ: ഈ സന്ദര്‍ശനത്തിനു വളരെ നന്ദി,വീകെ
@ഒരു യാത്രികന്‍:വൈകുന്നതാണല്ലൊ വരാതിരിക്കുന്നതിലും നല്ലതു ഹഹ(വിനീത്,വെറുതെ തമാശയാണേ)
@AFRICAN MALLU :സന്ദര്‍ശനത്തിനു നന്ദിയും സന്തോഷവും മല്ലൂസ്....
കുറേകാലത്തിനു ശേഷം മടങ്ങി വന്നത് കൊണ്ട് പോസ്റ്റുണ്ടോ നോക്കിയതാ..
നല്ല വിവരണം.. പടങ്ങള്‍ എല്ലാം സൂപ്പര്‍..എന്തോ ഒരു പൊട്ട ഭാഗ്യത്തിന് ആഗ്ര വരെ പോയി. ഫത്തെപൂര്‍സിക്രിയൊന്നും കാണാനായില്ല. ഇനിയൊട്ട് കാണാന്‍ കഴിയുമെന്ന് തോന്നുന്നുമില്ല. വിവരണം കേട്ടപ്പൊ പോയി വന്ന പോലൊരു ഫീല്‍.. ചിത്രങ്ങള്‍ കഥ പറഞ്ഞു..
കൃഷ്ണകുമാർ...ഒന്നു ഫോളോ ചെയ്യുവാൻ വന്നതായിരുന്നു..അപ്പോഴാണ് ഈ പോസ്റ്റ് കണ്ടത്...ഫത്തേപ്പുർസിക്രിവരെ പോയെങ്കിലും ഈ സ്ഥലങ്ങൾ എല്ലാം കാണുവനും കഴിഞ്ഞില്ല...അതൊരു വൻ നഷ്ടമായെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്...ഇതിന്റെ ബാക്കി എവിടെ...? ആഗ്ര, ഡൽഹി ഒന്നും പോയില്ലെ...?
എല്ലാ ആശംസകളും.... സ്നേഹപൂർവ്വം ഷിബു തോവാള.
ഈ വിവരണങ്ങളൊക്കെ ഞാൻ എന്താണ് കാണാതെ പോയതെന്നറിയില്ലല്ലോ
യാത്ര ചരിത്രത്തിലൂടെയാകുമ്പോൾ കൂടുതൽ മനോഹരമാകുന്നു. ഈ വിവരണത്തിനും ചിത്രങ്ങൾക്കും നന്ദി. അൿബർ എന്നാൽ മഞ്ജു പറഞ്ഞത് പോലെ എനിക്കുമിപ്പോൽ ഹൃത്വിക് റോഷനാണ് :)
അല്ലാ ഭായ്... മാറിനിന്ന് വിവരണം കേട്ടവരെ മാൻസിങ്ങ് ചീത്തപറഞ്ഞങ്കിൽ ഞാനീ കാലയളവിനുള്ളിൽ എത്ര ചീത്ത കേട്ടുട്ടുണ്ടാകുമായിരുന്നു! ഇതുവരെ അങ്ങനെ ഒന്നും സംഭവിക്കാഞ്ഞത് ഭാഗ്യം :)
ഈ വിവരണം ഉപകാരപ്പെടുമെന്ന് തോന്നുന്നു. അടുത്ത ആഗ്ര യാത്രയില്‍ ഈ നഗരം കൂടി ഉള്‍പ്പെടുത്താന്‍ ശ്രമിക്കും.
Post a Comment