സിംഗപ്പൂര് ഫ്ലയര്
നാട്ടില് നിന്നും യാത്ര തിരിക്കുന്നതിനു മുന്പ് തന്നെ,സിങ്കപ്പൂരിലെത്തിയാല് നിശ്ചയമായും കൊണ്ട്പോകണം എന്ന് കുട്ടികള് പറഞ്ഞുറപ്പിച്ചിരുന്ന ഒരു പരിപാടിയായിരുന്നു സിങ്കപ്പൂര് ഫ്ലയര് എന്ന ജയന്റ്വീല് സന്ദര്ശനം.നേരത്തെ പോയികണ്ടവര് പറഞ്ഞ് പിരികയറ്റിയ ഒരു സംഭവം എന്നായിരുന്നു എന്റെ ധാരണയും.
എത്തിയപ്പോള് തന്നെ ടൂര്ഗൈഡിനോട് പറഞ്ഞ് അവര് ടിക്കറ്റും സംഘടിപ്പിച്ചു.രാവിലെ തന്നെ അവിടെയെത്തി.
നാട്ടിലെ ജയന്റ്വീലില് കയറിയ അനുഭവം വച്ച്, ദൂരെനിന്ന് കണ്ടപ്പോള് തന്നെ തലകറക്കം എന്ന പേരു പറഞ്ഞ് ഭാര്യ ഒഴിവായി.പക്ഷെ അടുത്ത് ചെന്നപ്പോഴാണു അവനല്ല ഇവന് എന്നും,എല്ലാവര്ക്കും ആസ്വദിക്കാവുന്നതാണെന്നും പിടികിട്ടിയത്.
ക്യാപ്സൂളില് നിന്നുമുള്ള ദൃശ്യങ്ങള്
ഏതാണ്ട് 165 മീ ഉയരമുള്ള,2008-ല് നിര്മ്മാണം പൂര്ത്തിയായ, ഒബ്സെര്വേഷന് വീല് ആണു ഈ ഫ്ലയര്.ലണ്ടന് ഐ യെക്കാളും 30മീ ഉയരക്കൂടുതല് ഇവര് അവകാശപ്പെടുന്നു.7മിx4മി സൈസുള്ള ക്യാപ്സ്യൂളുകളില് ആണു നമ്മള് കയറുന്നത്.
300 സ്ക്വയര് ഫീറ്റ് ഏരിയയുള്ള ക്യാപ്സൂളിനകവശം
വളരെ സാവകാശം നീങ്ങുന്ന,വിശാലമായ ക്യാപ്സ്യൂളുകള് പൂര്ണ്ണമായും എയര്കണ്ടീഷന്ഡ് ആണു.28ആളുകള്ക്ക് ഇതില് ഒരു സമയം കയറാമത്രെ.ഒരു സെക്കണ്ടില് മുക്കാല് അടി എന്ന വളരെ സാവധാനമായിട്ടുള്ള സ്പീഡ് ആണു ഇതിനുള്ളത്.കറങ്ങികൊണ്ടിരിക്കുന്നു എന്നൊരു തോന്നലേ നമ്മള്ക്കുണ്ടാകുന്നില്ല.പൂര്ണ്ണസുരക്ഷിതത്വമാണു അനുഭവപ്പെടുന്നതും.
തലകറക്കം പറഞ്ഞ് ഒഴിവായവരൊക്കെ മുന്പന്തിയില് തന്നെ ചാടിക്കയറി.ക്യാപ്സ്യൂള് മെല്ലെ ചലിച്ചു തുടങ്ങി.കൂട്ടികളും,മുതിര്ന്നവരുമെല്ലാം ആവേശത്തിലാണു. താഴെയുള്ള പാര്ക്കിംഗ് ഏരിയയാണു നമുക്ക് ആദ്യം ദൃശ്യമാകുന്നത്.തുടര്ന്ന് എഫ്-1 ട്രാക്കും,വിശാലമായ മേല്പ്പാലങ്ങളും കണ്ട് തുടങ്ങി. ഇവിടെനിന്നുമുള്ള കാഴ്ചകള് വര്ണ്ണനാതീതമാണു.ദൂരെ ദൃശ്യമാകുന്ന മറീനയും,അംബരചുംബികളും.6-8 ലയിന് ട്രാഫിക്കുള്ള റോഡുകള്.
ക്യാപ്സ്യൂളില് നിന്നുള്ള കാഴ്ചകള്
ക്യാപ്സ്യൂളില് നിന്നുള്ള കാഴ്ചകള്
ക്യാപ്സ്യൂള് പരമാവധി ഉയരത്തിലെത്തിക്കഴിഞ്ഞു.നല്ല തെളിഞ്ഞ അന്തരീക്ഷത്തില്, 45കിമി അകലെയുള്ള കാഴ്ചകള് പോലും കാണുവാന് സാധിക്കും.മലേഷ്യ,ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെ ഭാഗങ്ങളും ദൂരെ നിന്നും കാണാം.ക്യാപ്സ്യൂള് താഴ്ന്നു തുടങ്ങിയപ്പോഴേക്കും കാഴ്ചകള് തീരാന് പോകുന്നുവല്ലോ എന്നായി വിഷമം. ഏതായാലും,ഏതൊരു സിങ്കപ്പൂര് യാത്രികനും ഒഴിവാക്കാനാവാത്ത,കൊടുക്കുന്ന കാശ് മുതലാകുന്ന ഒരു അനുഭവം തന്നെയാണു,240 മില്ല്യണ് സി. ഡോളര് ചിലവില് നിര്മ്മിച്ചിരിക്കുന്ന,ഈ വിസ്മയം
28 comments:
കൃഷ്ണമുകാര് സിങ്കപ്പൂര് ഫ്ലയര് കാണിച്ചു തന്നതിന് നന്ദി .ഞാന് അവിടെ ആയിരുന്നപോള് ഇത് കണ്ടിട്ടില്ലായിരുന്നു ..
ഇത്ര നല്ല പോസ്റ്റിനു ആകെ ഒരു കമ്മെന്റ്!!! വളരെ നന്നായി കൃഷ്ണകുമാര്..... സിങ്കപ്പൂര് പോയെങ്കിലും ഇത് കണ്ടിരുന്നില്ല നന്ദി നല്ല സ്നാപ്സ് നു.
സിങ്കപ്പൂര് പ്ലയര് അത്ഭുതം തന്നെ..
അതെക്കാള് എനിക്ക് തോന്നിയത് അതിന്റെ എല്ലാവശങ്ങളെക്കുറിച്ച്ചുള്ള വിശദ വിവരണവും ക്ലാരിറ്റിയോട് കൂടിയ ചിത്രങ്ങളും കൊണ്ട് സമ്പുഷ്ടമാക്കിയ പോസ്റ്റ് തന്നെ.
അതില് നിന്നെടുത്ത ചിത്രങ്ങള് എന്ന് പറഞ്ഞപ്പോള് വിശ്വാസം തോന്നാത്ത പോലെ...
അഭിനന്ദനങ്ങള്.
ഇങ്ങനെയും ഒരു രാക്ഷസചക്രമോ? നല്ലോരു പോസ്റ്റ്, ക്രിഷ്, നല്ല പടങ്ങളും.
വിസ്മയംതന്നെ ഈ ക്യാപ്സ്യൂള് കാഴ്ച..!
അത് ഒട്ടും ചോരാതെ പകര്ന്നു തന്നതിന് നന്ദി കൃഷ്ണകുമാര്..!
നന്ദി ഈ വിസ്മയക്കാഴ്ചയ്ക്ക്...
അവസാനത്തെ ചിത്രം ശരിക്കും കേരളം പോലെയുണ്ടല്ലോ..!
ആഹാ, എത്ര സുന്ദരമായ കാഴ്ചകള്. പടംസ് എല്ലാം കേമം.
ശ്രീനാഥന്റെ രാക്ഷസചക്ര പ്രയോഗം ഇഷ്ടമായി!!!
ഒരു നിരീക്ഷണം. പോസ്റ്റില് ജയന്റ്വീല് എന്നതിന് ജയന്റ്വീല് എന്ന് എഴുതിക്കണ്ടു. ന്റ് + വീ എഴുതുമ്പോള് zwj (Zero width joiner) ഇട്ടു എഡിറ്റര് അവയെ കൂട്ടിയോജിപ്പിക്കുന്നു. അവ വ്യത്യസ്തമായി നില്ക്കണമെങ്കില് zwnj (Zero width non Joiner) character ഇടയ്ക്ക് ചേര്ക്കണം. അതിനായി html view-യില് പോയി ജയന്റ്‌വീല് എന്ന് ടൈപ്പ് ചെയ്താല് മതി. വെറുതെ കണ്ടപ്പോള് എഴുതിയതാ, ഉപകാരപ്പെടുമെങ്കില് കൃതാര്ത്ഥനായി.
കിണ്ണം കാച്ചി പടങ്ങൾ.......... ! ഈ കുന്ത്രാണ്ടം ലണ്ടനിലും(ലണ്ടൻ ഐ ) ,ലിവർ പൂളീലുമാണ് യു.കെ യിലുള്ളത്. ഇതിന്റേയെല്ലാം വല്ല്യേച്ചിമാരാണ് ഇവരണ്ടും ...കേട്ടൊ
Padangalum vivaranangalum okke nannayi...Keep posting ...
siya: സന്ദര്ശനത്തിനും,ആദ്യ കമന്റിനും നന്ദി,സിയ...
Manju Manoj :മഞ്ജു,ഇവിടെ ആദ്യമാണല്ലേ?വന്നതില് സന്തോഷം,ഇനിയും കാണാം..
പട്ടേപ്പാടം റാംജി :സന്തോഷം ഈ അഭിപ്രായത്തിനു.ഒരു സെമി പ്രൊഫഷണല് ക്യാമറ കൊണ്ടുള്ള അഭ്യാസമാണു റാംജി സാബ്...
ശ്രീനാഥന് :നന്ദി ശ്രീനാഥന് സര് ഈ അഭിപ്രായത്തിനു.
A.FAISAL:വളരെ സന്തോഷം ഫൈസല്..
ബിന്ദു കെ പി :അവസാനത്തെ ചിത്രം അവിടെയുള്ള ഗോള്ഫ് കോഴ്സ് ആണു ബിന്ദു
വഷളന് ജേക്കെ ★ Wash Allen JK:പ്രയോജനപ്രദമായ അറിവിനു വളരെ നന്ദി വ ജേ കേ
ബിലാത്തിപട്ടണം / BILATTHIPATTANAM:ഹ,ഹ നന്ദി ബിലാത്തിപട്ടണം
Rainbow:നന്ദി ഈ വരവിനു,വീണ്ടും കാണാം...
വിസ്മയക്കാഴ്ച്ചകള് കാണിച്ചു തന്നതിന് നന്ദി..
nallaphotokal kanichchu thannathil orupadu santhosham
നല്ല ചിത്രങ്ങള്. സിങ്കപ്പൂര് കാഴ്ചകള് തീര്ന്നോ? ഇനിയും പ്രതീക്ഷിക്കുന്നു.
പിന്നെ ത്രിവേണി എന്ന ബ്ലോഗിന്റെ യു ആര് എല് ഈ ബ്ലോഗില് കൊടുത്താല് നന്നായിരുന്നു.
നല്ല ചിത്രങ്ങളും വിവരണവും
ആ ജയന്റ്വീലില് കയറിയ പ്രതീതി
ഹായ്-ഞാനും അതിനൊപ്പം കറങ്ങി.നല്ല ചിത്രങ്ങള്.
അല്പം തിരക്കിലായിപോയി അതാ വരാന് പറ്റാതെ പോയെ,.. എന്നാലും വിവരണം ഇഷ്ട്ടായി
Great and Thanks
ചിത്രങ്ങൾ അതി മനോഹരം...
വിവരണവും നന്നായിരിക്കുന്നു..
ആശംസകൾ....
നല്ല ചിത്രങ്ങളും വിവരണവും.
യത്രക്കാഴ്ച്ചകൾ രസകരം...കൂടെ കുറച്ച് അസൂയയും ഉണ്ടാകുന്നു..ഭാവുകങ്ങൾ
ഇവിടെ എത്താന് വൈകി
പടങ്ങളും വിവരണവും സുപെര്ബ്
കീപ് പോസ്റ്റിങ്ങ് ..........
നന്നായി ആസ്വദിച്ചു.
മനോഹരമായ ചിത്രങ്ങള് ......... നല്ല വിവരണവും..
ലേറ്റാവണതില് അവാർഡ് മേടിയ്ക്കും ഞാൻ!
പിന്നെ ഇത്രേം നേരം അൽഭുതലോകത്തിലായിരുന്നു.
ഗംഭീരമായിട്ടുണ്ട്.
പോസ്റ്റിടുമ്പോ ഒരു മെയിലയക്കാമോ, പ്ലീസ്?
കൂര്ഗ് കാഴ്ചകളും,സിംഗപൂര്,മലേഷ്യന് കാഴ്ചകളും അസ്സലായിട്ടുണ്ട്. പരിപാലിക്കാത്ത കൊട്ടാരക്കാഴ്ചകള് നൊമ്പരമുണര്ത്തി.വരാന് വൈകിപോയി..
ഇനിയെന്നും കൂടെയുണ്ട്..
രണ്ട് പ്രാവശ്യം സിംഗപ്പൂരും എണ്ണമില്ലാത്തത്രയും പ്രാവശ്യം ലണ്ടനിലും നിരങ്ങിയിട്ടുണ്ട്. എന്നിട്ടും ജൈന്റ് വീലിൽ ഇതുവരെ കയറിയിട്ടില്ല. ആദ്യമൊക്കെ പേടിയായിരുന്നു. ഇവിടെ പറഞ്ഞത് പോലെ പതുക്കെയാണ് കറക്കം എന്ന് മനസ്സിലാക്കി വന്നതിനുശേഷം തരപ്പെട്ടതുമില്ല. യോഗമില്ലെന്ന് കൂട്ടിയാൽ മതിയല്ലോ :(
Post a Comment