കുലാലംപൂരിനു വടക്ക് പടിഞ്ഞാറായി,ആന്ടമാന് സീയില്‍ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപ സമൂഹമാണ് ലങ്കാവി.99 ദ്വീപുകളടങ്ങിയ സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപാണ് 62000 പേര് വസിക്കുന്ന ലങ്കാവി.അതി മനോഹരമായ ബീച്ചുകള്‍ ആണു ഇവിടത്തെ പ്രധാന ആകര്‍ഷണം.തെങ്ങും,നെല്ലും,കശുമാവും എല്ലാം നിറഞ്ഞു നില്ക്കുന്ന ഭൂ പ്രകൃതി കേരളത്തെ ഓര്‍മിപ്പിക്കുന്നു.
ചേതോഹരമായ ലങ്കാവിയിലെ കാഴ്ചകളില്‍ പ്രധാനപ്പെട്ടതാണ്,3200 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന മാന്‍ ഗ്രോവ് (കണ്ടല്‍ കാട്)ഫോറസ്റ്റും , അതിലൂടെയുള്ള ബോട്ട് യാത്രയും.ലങ്കാവിയിലെ പ്രധാന പട്ടണമായ കുവാ നഗരത്തില്‍ നിന്നും 22 കിമി അകലെയുള്ള താന്‍ജംഗ് റൂ എന്ന സ്ഥലത്തെ ചെറിയ ജെട്ടിയില്‍ നിന്നുമാണ്,ഈ കാഴ്ചകള്‍ക്കായി,ബോട്ടില്‍ കയറേണ്ടത്.
താന്‍ജംഗ് റൂ ബോട്ട് ജെട്ടി
നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മാന്‍ ഗ്രോവ് ഫോറസ്റ്റ്,മനോഹരമായ ഒരു കാഴ്ചയാണ്.
2004ലെ സുനാമി ദുരന്തത്തില്‍ നിന്നുംലങ്കാവിയെ രക്ഷിച്ചത് ഈ കണ്ടല്‍
കാടുകളാണെന്നു വിശ്വസിക്കപ്പെടുന്നു.
വിവിധ സസ്യ ,ജീവ ജാലങ്ങളുടെ ഒരു അമൂല്യ കലവറയാണ്,ഈ കണ്ടല്‍ കാടുകള്‍.
ഈ കാടുകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞു, നന്നായി സംരക്ഷിച്ചിരിക്കുന്നു..
ഇവിടത്തെ മറ്റൊരു പ്രധാന വിനോദമാണ് ഈഗിള്‍ ഫീഡിംഗ്.
ഈഗിള്‍ ഫീഡിംഗ്
ബോട്ടില്‍ നിന്നും വെള്ളത്തിലെക്കെറിയുന്ന ഇറച്ചിക്കഷണങ്ങള്‍,കാട്ടില്‍ നിന്നു ഞൊടിയിടയില്‍ പറന്നെത്തുന്ന കഴുകന്മാര് കൊത്തിയെടുക്കുന്നത് കൌതുകകരമായ
കാഴ്ചയാണ്.
ലങ്കാവിയിലെ കാഴ്ചകള്‍ ഇവിടെ അവസാനിക്കുന്നില്ല.
ഇനിയും തുടരും.........