ഗോള്‍ഡന്‍ ട്രയാംഗിള്‍-തായ് ലണ്ട്- ഒന്നാം ഭാഗം
സൌത്ത് ഈസ്റ്റ് ഏഷ്യയിലെ ഗോള്‍ഡന്‍ ട്രയാംഗിളിനെക്കുറിച്ച് ഈ അടുത്ത കാലത്ത് ഒരു ട്രാവല്‍ബ്ലോഗില്‍ നിന്നാണു വായിച്ചറിഞ്ഞത്.തായ് ലണ്ട്,മ്യാന്മര്‍,ലാവോസ് എന്നീ മൂന്ന് രാജ്യങ്ങള്‍ മെകോംഗ് എന്ന നദിക്കരയില്‍ സംഗമിക്കുന്ന ആ സ്ഥലം സന്ദര്‍ശിക്കണമെന്ന ഒരാഗ്രഹം മനസ്സില്‍ അന്നേ മുളപൊട്ടിയിരുന്നു. ഇക്കഴിഞ്ഞ ചൈന യാത്രയില്‍ പരിചയപ്പെട്ട ഒരു മലയാക്കാരനില്‍ നിന്നുമാണ് ആശയം രൂപപ്പെട്ടതും.ഇക്കാര്യം സൂചിപ്പിച്ചപ്പോഴേ സഞ്ചാരപ്രിയരായ ചങ്ങാതിമാര്‍ തയ്യാര്‍!അങ്ങനെ യാത്രക്കുള്ള മുന്നൊരുക്കങ്ങളായി.എന്നത്തേയും പോലെ നമ്മുടെ “സ്വന്തം“ എയര്‍ലൈനായ എയര്‍ ഏഷ്യയില്‍ പരതി,ടിക്കറ്റ് ബുക്ക് ചെയ്തു.കുലാലമ്പൂര്‍ വഴി തായ്ലണ്ടിലെ ചിയാങ്മായ്.
ബാങോക്കിനു 700കിമി വടക്കായി സ്ഥിതിചെയ്യുന്ന നഗരമാണു ചിയാങ്മായ്. 700 വര്‍ഷങ്ങള്‍ക്കു മുന്‍പു ലണ്ണ രാജവംശത്തിലെ മെംഗ് റായ് രാജാവിനാല്‍ ,പിങ് നദിക്കരയില്‍ സ്ഥാപിക്കപ്പെട്ടതാണീ നഗരം.36 പുരാതന ബുദ്ധക്ഷേത്രങ്ങള്‍ നഗരത്തിനുള്ളിലായി സ്ഥിതി ചെയ്യുന്നു.600 വര്‍ഷം പഴക്കമുള്ള ഫ്രതാത് ദോയി സുതേപ് എന്ന ബുദ്ധക്ഷേത്രമാണിതില്‍ ഏറ്റവും പ്രാധാന്യമുള്ളത്.
ചിയാങ്മായില്‍ ഇറങ്ങി, അവിടത്തെ കാഴ്ചകള്‍ക്കു ശേഷം ചിയാങ്മായില്‍ നിന്നും റോഡ് മാര്‍ഗ്ഗം ഗോള്‍ഡന്‍ ട്രയാംഗിള്‍ ഏരിയയിലേക്ക്.അങ്ങിനെയായിരുന്നു റൂട്ട് തയ്യാറാക്കിയത്.

തായ്ലണ്ടിന്റെ വടക്കന്‍ അതിര്‍ത്തിയിലുള്ള ഈ ഗോള്‍ഡന്‍ ട്രയാംഗിള്‍ പ്രദേശം ഓപിയം കൃഷിക്ക് കുപ്രസിദ്ധമായിരുന്നു.മ്യാന്മാറിന്റെ അധീനതയിലുള്ള പ്രദേശങ്ങളില്‍ വ്യാപകമായി കൃഷി ചെയ്തിരുന്ന ഓപിയം,ഇവിടെ നിന്നും വന്‍തോതില്‍ ചൈനയിലേക്കും,ബാങ്കോക്കിലേക്കും നിര്‍ബാധം കടത്തിയിരുന്നത്രേ.അധോലോക സംഘങ്ങളുടെ വിഹാരരംഗം ആയിരുന്ന ഇന്ന് ഇവിടം താരതമ്യേന ശാന്തമെന്നു പറയാം.ടൂറിസം വന്‍തോതില്‍ വികസിച്ചതോടെയാണിതെന്നും പറയപ്പെടുന്നു.
കുലലംപൂരില്‍ നിന്നും ദിവസേന രണ്ടു സര്‍വീസുകളാണ് എയര്‍ ഏഷ്യ നടത്തുന്നത്.അതി രാവിലെയുള്ള ചിയാങ്ങ്മായ് സര്‍വീസ് ആണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്.വിമാനം നിറയെ യാത്രക്കാര്‍.കാലി സീറ്റുകള്‍ ഒന്നുമില്ല.ഏറ്റവും പിന്നിലാണ് എന്റെ സീറ്റ്. അതിനാല്‍ കാല്‍ നീട്ടുവാന്‍ പോലും സാധിക്കാതെ രണ്ടര മണിക്കൂര്‍ യാത്രക്ക് ശേഷം 10 മണിയോടെ ചിയാങ്ങ്മായ് എയര്‍ പോര്‍ട്ടില്‍ വിമാനമിറങ്ങി.ചെറിയൊരു വിമാനത്താവളമാണ് ഇത്.
ചിയാങ്ങ്മായ് അന്താരാഷ്ട്ര വിമാനത്താവളം
നഗര ഹൃദയത്തിലേക്ക് 10 മിനിറ്റ് യാത്രയേയുള്ളൂ.പാശ്ചാത്യര്‍ ആണ് സന്ദര്‍ശകരിലേരെയും,അതും ഗോള്‍ഫ് കളിക്കാനായി വരുന്നവര്‍. ധാരാളം ഗോള്‍ഫ് കോഴ്സുകള്‍ ഉള്ള ഒരു നഗരമാണ് ചിയാങ്ങ്മായ്.ഒരു മിനി വാനില്‍ ഞങ്ങള്‍ ഹോട്ടലിലേക്ക് തിരിച്ചു.രാവിലെ പത്തരയായിട്ടുംനഗരം ഉണര്‍ന്നെഴുന്നേല്‍ക്കുന്നതേയുള്ളൂ.കടകളൊന്നും തുറന്നു തുടങ്ങിയിട്ടുമില്ല.
സാഹസിക വിനോദങ്ങള്‍ക്കായാണു മിക്കവാറും വിദേശികളും ഇവിടെയെത്തുന്നത്.മൌണ്ടെന്‍ കാര്‍,മൌണ്ടെന്‍ ബൈക്കിങ്, ബങ്കി ജമ്പിംഗ് തുടങ്ങിയവക്കെല്ലാം വിപുലമായ സൌകര്യങ്ങള്‍ ഈ പ്രദേശങ്ങളിലുണ്ട്.
മലകയറാന്‍ സജ്ജമാക്കിയിരിക്കുന്ന വാഹനം
നഗരത്തിന്റെ പകല്‍ ദൃശ്യങ്ങള്‍
മുറിയിലെത്തി ഒരു ചെറിയ വിശ്രമത്തിനു ശേഷം ഉച്ചഭക്ഷണത്തിനായി പുറത്തിറങ്ങി.ചെറിയൊരു തായ് റെസ്റ്റോറണ്ടില്‍ നിന്നും തായ് ശൈലിയിലുള്ള ഭക്ഷണശേഷം ഹോട്ടല്‍ പരിസരത്തെത്തിയ ഞങ്ങളെ മിനി വാന്‍ ,ടുക്-ടുക് ഡ്രൈവര്‍മാര്‍ വളഞ്ഞു.സിറ്റി ടൂര്‍ ഓപ്പറേറ്റര്‍ മാരുടെ സംഘത്തിലെ അംഗങ്ങളാണവര്‍.അതിലൊരാളുമായി വാടക പറഞ്ഞുറപ്പിച്ച് ദോയി സുതേപ് ക്ഷേത്രം കാണുന്നതിനായി പുറപ്പെട്ടു.നഗരത്തില്‍ നിന്നും ഏകദേശം 15 കിമി അകലെ ഒരു മലയുടെ നിറുകയിലാണീ ക്ഷേത്രം.സമുദ്ര നിരപ്പില്‍ നിന്നും 3500 അടി ഉയരത്തില്‍ ആണു ഇത് സ്ഥിതിചെയ്യുന്നത്.അടിവാരത്തില്‍ നിന്നും മുന്നൂറോളം സ്റ്റെപ്പുകള്‍ കയറിയാലെ ക്ഷേത്രത്തിലെത്താനാകൂ.
ക്ഷേത്രത്തിലേക്ക് കയറി ചെല്ലുന്ന പടികള്‍
നടന്നു കയറുവാന്‍ സാധിക്കാത്തവര്‍ക്കായി ട്രാം സര്‍വീസുമുണ്ട്.ഞങ്ങള്‍ ഏതായാലും പടികളിലൂടെയുള്ള കയറ്റം വേണ്ട എന്ന് ആദ്യമേ തീരുമാനിച്ചു.ട്രാമില്‍ മുകളിലെത്തി.പ്രധാന ക്ഷേത്രത്തിനിരുവശവുമായി നിരവധി ബുദ്ധവിഹാരങ്ങള്‍ കാണാം.
ക്ഷേത്രം
ബുദ്ധസന്യാസിമാരുടെ പരിശീലനവും മറ്റു ചടങ്ങുകളുമെല്ലാം ഇവിടെയാണു നടക്കുന്നത്.ആ പരിസരമെല്ലാം കറങ്ങി. അവിടെനിന്നും ലഭിക്കുന്ന നഗരത്തിന്റെ കാഴ്ച ചേതോഹരമെന്ന് നേരത്തെ അറിഞ്ഞിരുന്നുവെങ്കിലും ഞങ്ങള്‍ക്കു നിരാശയായിരുന്നു ഫലം.കനത്തമഞ്ഞിന്റെ ആവരണത്തില്‍ മങ്ങിയ ദൂരകാഴ്ചകള്‍ മാത്രം.തിരികെ സ്റ്റെപുകളെല്ലാം നടന്ന് തന്നെയിറങ്ങി വാനില്‍ കയറി സിറ്റിയിലേക്ക് മടങ്ങി.
സിറ്റിയിലെത്തുമ്പോഴേക്കും ഇരുട്ട് പരന്നുകഴിഞ്ഞിരുന്നു.തെരുവീഥികളെല്ലാം സജീവമായികഴിഞ്ഞിരിക്കുന്നു.നഗരം വെളിച്ചത്തില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണു. ചിയാങ്മായ് നഗരത്തിലെ പ്രധാനകേന്ദ്രങ്ങളിലൊന്നാണു നൈറ്റ്മാര്‍ക്കറ്റ്.
നൈറ്റ്മാര്‍ക്കറ്റ്.
പ്രധാനറോഡിനിരുവശവുമായി ,ഒന്നരകിലോമീറ്റര്‍ നീളത്തില്‍ ,അസംഖ്യം ചെറിയ ചെറിയ പെട്ടിക്കടകള്‍.നഗരത്തിലെ പ്രമുഖ ഹോട്ടലുകളെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നതും ഇവിടെത്തന്നെയാണു.നടപ്പാത തിങ്ങി നിറഞ്ഞു നീങ്ങുന്ന ടൂറിസ്റ്റുകള്‍.എല്ലാം പാശ്ചാത്യര്‍.ഒരു ആഴ്ച മുഴുവന്‍ നടത്തിയ ഈ യാത്രയിലെ ഒരു പ്രത്യേകതയും അതായിരുന്നു.എങ്ങും പാശ്ചാത്യര്‍ മാത്രം.ഒരു വടക്കേഇന്ത്യന്‍ ദമ്പതികളെ ഒഴികേ ഇന്ത്യാക്കാരേ ആരേയും മറ്റെങ്ങും കാണുവാന്‍ സാധിച്ചില്ല.
നൈറ്റ്മാര്‍ക്കറ്റ്.
ഈ നൈറ്റ്മാര്‍ക്കറ്റില്‍ ഭൂരിപക്ഷം കടകളും ടൂറിസ്റ്റുകള്‍ക്കായുള്ള സൂവനീര്‍ഷോപ്പുകള്‍ ആണു. മറ്റ് തായ് നഗരങ്ങളേക്കാള്‍ വിലക്കൂടുതല്‍ ആണു സാധനങ്ങള്‍ക്കെല്ലാം.നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന കടകളും ഇടക്കിടെ കാണാം.ഇതിനിടയിലായി ധാരാളം റെസ്റ്റോറന്റുകളും.തീരപ്രദേശത്തല്ല ഈ നഗരമെങ്കിലും എവിടേയും സീഫുഡ് റെസ്റ്റോറന്റുകള്‍ കാണുവാന്‍ കഴിയും.അതും ന്യായമായ വിലയില്‍ ഭക്ഷണം ലഭിക്കുന്നവ.അല്ലറ ചില്ലറ ഷോപ്പിംഗിനു ശേഷം, നല്ലൊരു അത്താഴവും കഴിച്ച്,തിരികെ ഹോട്ടലിലേക്കു മടങ്ങി. സമയം അര്‍ദ്ധരാത്രിയോടടുക്കുന്നു,നഗരം ഇപ്പോഴും സജീവമാണു.നടക്കാവുന്ന ദൂരം മാത്രമേ ഹോട്ടലിലേക്കുള്ളൂ.സുഖകരമായ,ഇളം തണുപ്പുള്ള ആ കാലാവസ്ഥയിലൂടെ ഹോട്ടല്‍ ലക്ഷ്യമാക്കി ഞങ്ങള്‍ നടന്നു.