പാലക്കാട് ജില്ല-ഷൊര്‍ണ്ണൂര്‍ കവളപ്പാറ കൊട്ടാരം
അടുത്തയിടെ ഷൊര്‍ണൂര്‍ വഴി യാത്ര ചെയ്തപ്പോഴാണ് കവളപ്പാറ കൊട്ടാരത്തെ കുറിച്ച് ഓര്‍മ്മ വന്നത്.ഒന്ന് കണ്ടിട്ട് പോകാമെന്ന് തീരുമാനിച്ചു.പക്ഷെ ക്യാമറ കയ്യില്‍ കരുതിയിട്ടില്ല.മൊബൈല്‍ ക്യാമറയില്‍ കിട്ടുന്നതാകട്ടെ എന്ന് വിചാരിച്ചു കാര്‍ ആ വഴിയിലേക്ക് തിരിച്ചു.ടൌണില്‍ നിന്നും ഏകദേശം മൂന്നു കി മി പാലക്കാട് റോഡില്‍ യാത്ര ചെയ്‌താല്‍ കൊട്ടാരത്തിലെത്താം.
കൊല്ലിനും കൊലക്കും അധികാരമുണ്ടായിരുന്ന മൂപ്പില്‍ നായരുടെ ഉടമസ്ഥതിയിലുള്ള കവളപ്പാറ കൊട്ടാരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പരമ ദയനീയമാണ്.
പിന്‍ ഭാഗം
മുന്‍ വശത്തുനിന്നുമുള്ള ദൃശ്യം
96 ഗ്രാമങ്ങളുടെ അധിപനായിരുന്ന മൂപ്പില്‍ നായര്‍ക്കു അളവറ്റ വസ്തു വകകള്‍ തന്റെ അധീനതയിലുണ്ടായിരുന്നു.മണ്ണാര്‍ക്കാട് പ്രദേശമാകെ ഈ കുടുംബതിന്റെതായിരുന്നുവത്രേ.1960 -കളിലെ വ്യവഹാരങ്ങളില്‍ കുടുങ്ങി പഴയ കൊട്ടാരക്കെട്ടു ഇപ്പോള്‍ റിസീവര്‍ ഭരണത്തിലാണ്.ഏതാണ്ട് പൂര്‍ണ്ണമായും നശിക്കാറായ പ്രധാന എടുപ്പും,ഗതകാല സ്മരണകള്‍ പേറി നില്‍ക്കുന്ന വലിയ ഊട്ടുപുരയും ,തകര്‍ന്നു കിടക്കുന്ന സര്‍പ്പക്കാവും ആണ് ഇവിടെ അവശേഷിക്കുന്നവയില്‍ മുഖ്യം.നാലുകെട്ട്
ഊട്ടുപുര
കുളപ്പുരയും കിടങ്ങും
വിശാലമായ മുന്‍ ഭാഗം
സര്‍പ്പക്കാവ്
ക്ഷേത്രം
തകര്‍ന്നു തുടങ്ങിയ നാലുകെട്ടും,കുളപ്പുര മാളികയും ഇതോടൊപ്പമുണ്ട്.വിശാലമായ പറമ്പും.ക്ഷേത്രം , വലിയ പരിക്കുകളില്ലാതെ നിലകൊള്ളുന്നു.കൊട്ടാരക്കെട്ടിന്റെ പുനരുദ്ധാരണത്തിനായി,സംസ്ഥാന പുരാവസ്തു വകുപ്പ് ചില പദ്ധതികള്‍ തയ്യാറാക്കി എന്ന് കേട്ടിരുന്നുവെങ്കിലും ,അവയൊന്നും ഇത് വരെ യാഥാര്‍ത്ഥ്യമായിട്ടില്ല.