Friday, March 25, 2011

ചൈന-ഗ്വങ് ഷോ -പേള്‍ നദികാഴ്ചകള്‍


2010 ലെ ഏഷ്യൻ ഗെയിംസിനു വേദിയായ ഗ്വാങ്ഷൊ നഗരത്തിലേക്കൊരു യാത്ര എനിക്കു തരമായത് ഏഷ്യൻ ഗെയിംസിനു ശേഷമായിരുന്നു. വളരെ നേരത്തെ തന്നെ നിശ്ചയിച്ചതായിരുന്നു യാത്രയെങ്കിലും,അത് ചൈനയിലേക്കായാതുകൊണ്ട് അവസാന നിമിഷം വരെ ഒരു അനിശ്ചിതത്വം നിലനിന്നിരുന്നു കർശനമായ വിസാ നിയമങ്ങളെക്കുറിച്ചുള്ള സ്നേഹിതരുടെ അറിയിപ്പുകളും എല്ലാം അതിനു കാരണമായിരുന്നു.
തണുത്തുറഞ്ഞ ഒരു ചൈനീസ് പ്രഭാതത്തിലേക്കായിരുന്നു ഞാൻ ചെന്നിറങ്ങിയതെങ്കിലും ഊഷ്മളമായ അനുഭവങ്ങളാൽ ചൈനയെക്കുറിച്ചുള്ള സകല ധാരണകളും തിരുത്തപ്പെട്ടുവെന്നുള്ളതായി യാഥാർത്ഥ്യം. 



                                                                           ഗ്വാങ് ഷൊ വിമാനത്താവളം

സൗഹൃദപൂർവ്വമായി പെരുമാറുന്ന ഇമിഗ്രേഷൻ-കസ്റ്റംസ് ഉദ്യോഗ സ്ഥർ ഇന്ത്യയിലെ എയർപോർട്ടുകളിൽ നിന്നും ചെല്ലുന്നവർക്കു ഒരു പുതിയ അനുഭവമാണു നൽകുന്നത്.


ഗ്വാങ്ഷോവിൽ ചിലവഴിച്ച രണ്ടാഴ്ചക്കാലത്തെ അനുഭവങ്ങളിൽ മറക്കാനാവാത്ത ഒന്നായി പേൾ നദിയിലൂടെയുള്ള നൈറ്റ് ക്രൂയിസ്.
                                                               പേൾ നദീതീരത്തെ അനന്തമായ നടപ്പാത
രാത്രി എട്ടരക്കുള്ള ഒരു ട്രിപ്പായിരുന്നു ഞങ്ങൾക്കു വേണ്ടി ബുക്ക് ചെയ്യപ്പെട്ടിരുന്നത്. സമയത്ത് തന്നെ ഷിപ്പ് എത്തി. അവസാന ട്രിപ്പുകളിലൊന്നായതു കൊണ്ടാവണം വലിയ തിരക്കില്ല.കാഴ്ചകൾ കാണുവാൻ നല്ലത് അപ്പർ ഡെക്കായതു കൊണ്ട് നേരെ മുകളിലേക്ക്കയറി. മുകളിലേക്ക് കയറുമ്പോൾ തന്നെ തണുപ്പ് അസഹ്യമായി തുടങ്ങി.6 ഡിഗ്രീയാണു അപ്പോൾ അവിടത്തെ താപനില.തെർമൽ വൂളിനൊന്നും തണുപ്പ് താങ്ങാനാവുന്നില്ല.ക്രൂയിസ് സഞ്ചാരം തുടങ്ങിയപ്പോൾ തണുപ്പ് വീണ്ടും രൂക്ഷമായി.പക്ഷെ തുടർന്നങ്ങോടുള്ള കാഴ്ചകളുടെ മനോഹാരിതയിൽ തണുപ്പ് അറിഞ്ഞില്ലായെന്നുള്ളതാണു സത്യം.ആ കാഴ്ചകളിൽ ചിലത് ഇവിടെ പങ്ക് വയ്ക്കുന്നു

.
                                                                                   രാത്രികാല ശ്യങ്ങൾ

ക്രൂയിസ് ഷെഡ്യൂൾ
                                  സഞ്ചാരികളുമായി നീങ്ങുന്ന ലക്ഷ്വറി ക്രൂയിസ്

                                                                     ഡെക്കിൽ നിന്നുമുള്ള കാഴ്ചകൾ

                                         ഗ്വാങ്-ഷൊ ടവർ-പല നിറങ്ങളിലുള്ള ലൈറ്റിംഗ് മനോഹരമാക്കുന്നു

                                                       പേൾനദിക്കു കുറുകെയുള്ള പാലങ്ങൾ

ചൈനയിലെ മൂന്നാമത്തെ നീളം കൂടിയ നദിയായ പേൾ നദിക്കു കുറുകെ,ഗ്വാങ് ഷൊ നഗരത്തിൽ ,പത്തോളം പലങ്ങളുണ്ട്.ഇതിൽ നാലെണ്ണം പുതിയതായി നിർമിക്കപ്പെട്ടവയാണു.ഈ പാലങ്ങളിൽ നിന്നും,സമീപത്തുള്ള ബഹുനില ഹോട്ടലുകളിൽ നിന്നുമുള്ള രാത്രികാല നിയോൺ-ലേസർ ലൈറ്റുകളാണു ഈ യാത്രയുടെ ഏറ്റവും വലിയ ആകർഷണംഈ കെട്ടിടങ്ങളെല്ലാം ഏഷ്യൻ ഗെയിംസിനായി നവീകരിക്കപ്പെട്ടവയാണു.കുറച്ച് കൂടി മുന്നോട്ട് പോയപ്പോൾ ക്രൂയിസിലെ സ്റ്റ്യുവാർഡ് വന്നു ദൂരെ ഒരു സ്റ്റേഡിയം ചൂണ്ടിക്കാണിച്ച് തന്നു.

ഏഷ്യൻ ഗെയിംസ് ഉദ്ഘാടന ചടങ്ങുകൾ നടന്ന വേദി


                                                           നടപ്പാതയിലൂടെ നടന്നു നീങ്ങുന്ന പഴകച്ചവടക്കാരൻ 
 
ഏഷ്യൻ ഗെയിംസ് ഉദ്ഘാടനം നടന്ന വേദിയാണത്.  തണുപ്പ് അസഹ്യമായപ്പോൾ ഈ  തണുപ്പൊന്നും ഒരു തണുപ്പല്ല എന്നു സഹജ മലയാളി സ്വഭാവത്തിൽ പറഞ്ഞിരുന്നവരൊക്കെ മെല്ലെ താഴേക്കിറങ്ങി,ഭക്ഷണത്തിനെന്ന വ്യാജേന.അതെന്തായാലും ഒന്നര മണിക്കൂർ നീണ്ട ഈ യാത്രയിൽ നല്ലൊരു രാത്രിഭക്ഷണവും ലഭിച്ചു.

( വിശദമായ ഒരു യാത്രാവിവരണം എഴുതണമെന്നുണ്ട്)


19 comments:

siya March 25, 2011 at 8:35 AM  

കൃഷ്ണാ ..വിശദമായ ഒരു യാത്ര വിവരണം അതാവശ്യം ..ഇവിടെ ഒക്കെ പോകാന്‍ എല്ലാവര്ക്കുംസാധിക്കില്ലല്ലോ ?സമയം പോലെ ചൈനയിലെ പകല്‍ കാഴ്ച്ചകള്‍ എല്ലാം ചേര്‍ത്ത് ഒരു പോസ്റ്റ്‌ എഴുതണം ട്ടോ .ആശംസകള്‍

പട്ടേപ്പാടം റാംജി March 25, 2011 at 9:47 AM  

രാതികാല കാഴകളായതിനാല്‍ വളരെ മനോഹരമായ കാഴ്ചകള്‍ തന്നെ. നിറങ്ങളുടെ മായാജാലം ഒട്ടും പാഴാവാതെ ചിത്രത്തില്‍ വരുത്തിയിരിക്കുന്നു. സിയ പറഞ്ഞത്‌ പോലെ അധികം ആര്‍ക്കും അവിടെ എത്തിപ്പെടാന്‍ കഴിയില്ല എന്നതിനാല്‍ ഒരു വിവരണം നല്ലതായിരുന്നു. അതിനിയും അടുത്ത ചിത്രങ്ങളോടു കൂടി ഉണ്ടാകും എന്ന് കരുതുന്നു.

Rainbow March 25, 2011 at 1:31 PM  

good job, esp the photos..

ശ്രീനാഥന്‍ March 25, 2011 at 8:54 PM  

വളരെ നല്ല ചിത്രങ്ങളുടെ അകമ്പടിയോടെയുള്ള ഈ കുറിപ്പ് നന്നായി. വിശദമായ ഒന്ന് എഴുതുമല്ലോ, പുതിയ ഉദാരവൽക്കൃത ചൈനയെക്കുറിച്ച് താങ്കൾക്ക് എന്തു തോന്നി എന്നറിയാനും ആഗ്രഹമുണ്ട്.

African Mallu March 27, 2011 at 6:01 AM  

മനോഹരമായ ദൃശ്യങ്ങള്‍.....യാത്രാ വിവരണം പോരട്ടെ

K.B.Reghunathan Nair March 27, 2011 at 7:47 AM  

valarai nannayi photo very nice

വീകെ March 28, 2011 at 11:28 AM  

എന്തിനധികം എഴുതണം... !!
ഈ ഫോട്ടോകൾ പോരെ... അപാരം...!!

എന്നാലും ആധുനിക ചൈനയെക്കുറിച്ചറിയാൻ അതിയായ താല്പര്യമുണ്ട്.. കഴിയുന്ന രീതിയിൽ എഴുതാൻ ശ്രമിക്കുക...
ഭാഗ്യവാൻ.... (ചെറിയൊരു അസൂയയുമുണ്ട്ട്ടൊ..) ആശംസകൾ...

കുസുമം ആര്‍ പുന്നപ്ര March 29, 2011 at 1:32 AM  

നല്ല നല്ല പടങ്ങള്‍. ഇതൊക്കെ കാണുക എന്നു പറഞ്ഞാല്‍ അതൊരു ഭാഗ്യമാണേ..

ഒരില വെറുതെ April 2, 2011 at 2:21 PM  

അസൂയ തോന്നുന്നു.
യാത്രകളുടെ ഈ സൌഭാഗ്യം വിശദമായി എഴുതണം.
വായിക്കാന്‍ ഏറെ ഇഷ്ടം.

Manju Manoj April 10, 2011 at 6:52 PM  

തീര്‍ച്ചയായും വിശദമായ വിവരണം വേണം.... ചൈന ഒരു പ്രത്യേക അനുഭവം ആണ് എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്.....

ramanika April 15, 2011 at 6:14 PM  

ഗ്രേറ്റ്‌ ഫോട്ടോസ്!

kambarRm April 25, 2011 at 1:49 PM  

ഈ ചൈന ഒരു സംഭവം തന്നെയാണല്ലേ....
വിവരണവും ഫോട്ടോകളും അസ്സലായിട്ടുണ്ട്, വെൽഡൺ..

വിശദമായ വിവരണം പ്രതീക്ഷിക്കുന്നു..
ആശംസകൾ

krishnakumar513 April 26, 2011 at 7:16 AM  

@siya:വളരെ നന്ദി സിയ.മടി തന്നെയാണ് എഴുത്ത് മുടങ്ങുന്നതിന്റെ പ്രധാന കാരണം.അടുത്ത് തന്നെ ഒരിക്കല്‍കൂടി ചൈനയില്‍ പോകുന്നുണ്ട് അത് വിശദമായി എഴുതാം
@പട്ടേപ്പാടം റാംജി :സന്തോഷം റാംജി സാബ്.
Rainbow :സ്ഥിര സന്ദര്‍ശനത്തിനും അഭിപ്രായത്തിനും വളരെ സന്തോഷം കേട്ടോ
ശ്രീനാഥന്‍:ശ്രീനാഥന്‍ മാഷെ സന്തോഷം കേട്ടോ. ചൈനയെപറ്റിയും കമ്മ്യൂണിസത്തെപ്പറ്റിയുമുള്ള സകല ധാരണകളും തിരുത്തേണ്ടി വരും.(“ഒരു വെരവ് കൂടി വെരേണ്ടി വെരും”)

jyo.mds May 3, 2011 at 9:46 PM  

ചിത്രങ്ങള്‍ വളരെ നന്നായിരിക്കുന്നു.വിവരണം കുറച്ച് കൂടി ആവാം.ചൈന കാണേണ്ട കാഴ്ച്ചയാണെന്ന് ഈയിടെ അവിടെ പോയി വന്ന എന്റെ ഭര്‍ത്താവില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു.

ജയരാജ്‌മുരുക്കുംപുഴ May 9, 2011 at 5:20 AM  

valare manoharamayittundu.... abhinandanangal......

krishnakumar513 May 13, 2011 at 9:11 PM  

@AFRICAN MALLU :ആഭിപ്രായത്തിനു നന്ദി,ഇനിയും കാണാം..
@K.B.Reghunathan Nair:നന്ദി സുഹൃത്തേ..
@വീ കെ :ഇനിയും എഴുതണമെന്നുണ്ട് വീകെ.ഒരു സന്ദര്‍ശനം കൂടി ബാക്കിയുണ്ട് അപ്പോള്‍ എഴുതാമെന്നു കരുതുന്നു..
@കുസുമം ആര്‍ പുന്നപ്ര:സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി കേട്ടോ

ഒരു യാത്രികന്‍ May 13, 2011 at 9:59 PM  

കൃഷ്ണാ ഞാനിത്തിരി വൈകി പോയി. ചിത്രങ്ങള്‍ ഇഷ്ടമായി. ചൈനയുടെ കൂടുതല്‍ വിസ്മയകാഴ്ച്ചകല്കായി കാത്തിരിക്കുന്നു.....സസ്നേഹം

Echmukutty August 23, 2011 at 10:20 PM  

ഞാനൊരുപാട് വൈകി, സാരമില്ല.
പടങ്ങളൊക്കെ ഗംഭീരം.

ഒരു വിശദമായ യാത്രാ വിവരണം ആഗ്രഹിയ്ക്കുന്നു.

രാത്രികാല ദൃശ്യങ്ങൾ എന്ന ഫോട്ടോയുടെ അടിക്കുറിപ്പിൽ ദൃ എന്ന അക്ഷരം കൂടി ചേർക്കുമല്ലോ.

നിരക്ഷരൻ February 14, 2012 at 8:23 PM  

വർണ്ണവെളിച്ചത്തിലുള്ള ബോട്ട് യാത്രാ ചിത്രങ്ങൾ മനോഹരം. ഭാഷ ഒരു പ്രശ്നമായില്ലേ അവിടെ ?

Followers

ജാലകം
chintha.com

About Me

My photo
a travel enthusiast who enjoys humour

About This Blog

സഞ്ചാരത്തിനിടയിലെ ചില കാഴ്ചകള്‍;ചിത്രീകരണ മികവ് തുലോം കമ്മി .അത്ര മാത്രം

FEEDJIT Live Traffic Feed

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP